സരസ്വതി വിദ്യാനികേതനിൽ അന്താരാഷ്ട്ര യോഗാദിനവും , ലോകസംഗീത ദിനവും ആചരിച്ചു.

By Team Lekhram

വെള്ളിനേഴി : ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന സരസ്വതി വിദ്യാനികേതനിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. വിദ്യാലയ കാര്യദർശി ശ്രീ. വി. ഗോവിന്ദ ദാസ് മാസ്റ്ററുടെ അധ്യക്ഷതയിൽ സൈക്കോളജിസ്റ്റും, യോഗ പ്രാക്ടീഷണറും, ആർട്ടിസ്റ്റും ആയ ഡോ. വെള്ളിനേഴി അച്യുതൻകുട്ടി യോഗാദിനം ദീപപ്രജ്വാലനം നടത്തി ഉദ്ഘാടനം നടത്തി അതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വിദ്യാലയ അധ്യക്ഷൻ ശ്രീ. കെ. പി. ബാലകൃഷ്ണൻ, ഉപാധ്യക്ഷൻ ശ്രീ. കെ.എം. രാജൻ മീംമാംസക്, പ്രധാനാധ്യാപിക ശ്രീമതി ദീപ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.കുട്ടികളുടെ പ്രത്യേക യോഗാഭ്യാസ…

ലേഖരാം കന്യാ ഗുരുകുലത്തിൽ വായനാദിനം ആചരിച്ചു

By Team Lekhram

ലേഖരാം കന്യാ ഗുരുകുലത്തിൽ വായനാദിനം ആചരിച്ചു ലേഖരാം കന്യാ ഗുരുകുലത്തിൽ വായനാദിനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥിനികൾ പുസ്തകവായന, കവിതാപാരായണം, വായനാദിന സന്ദേശം എന്നിവ അവതരിപ്പിക്കുകയും ചെയ്തു. വായനയുടെ പ്രാധാന്യവും വായനാശീലത്തിന്റെ ആവശ്യകതയും പരിപാടിയിൽ പങ്കുവെച്ചു.

സരസ്വതി വിദ്യാനികേതനിൽ വായനാദിനം ആചരിച്ചു

By Team Lekhram

വെള്ളിനേഴി: ലേഖറാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സരസ്വതി വിദ്യാനികേതനിൽ ജൂൺ 19 ന് വായനാദിനം ആചരിച്ചു. മലയാളം അധ്യാപിക ശ്രീമതി: ജയശ്രീ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പോസ്റ്റർ നിർമ്മാണം, അക്ഷരവൃക്ഷ നിർമ്മാണം, ആസ്വാദനക്കുറിപ്പ്, കഥയെഴുത്ത്, വായനാദിന ക്വിസ് എന്നിവ നടത്തി.രക്ഷിതാക്കൾക്കായി ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു. ശിശുവാടിക കുട്ടികൾക്ക് അക്ഷരമര നിർമ്മാണവും, നിറം നോക്കി അക്ഷരം കണ്ടെത്തുന്ന പ്രവർത്തനവും നടത്തി. ജൂൺ 19 മുതൽ 25 വരെ വായന വാരമായി ആചരിക്കാൻ തീരുമാനിച്ചു.

ത്രിവേണി യോഗ പരിശീലനം

By Team Lekhram

അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ലേഖരാം ഫൌണ്ടേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലേഖരാം യോഗ തെറാപ്പി & റിസേർച്ച് സെന്ററിന്റെ‌ ആഭിമുഖ്യത്തിൽ വെള്ളിനേഴി സരസ്വതി വിദ്യാനികേതനിൽ വെച്ച് 2026 ജൂൺ 22 മുതൽ 24 വരെ ത്രിവേണി യോഗഎന്ന പേരിൽ ഒരു സൗജന്യ യോഗപരിശീലന പദ്ധതി നടത്തുന്നുണ്ട്. വൈകുന്നേരം 5 മുതൽ 6 വരെയാണ് പരിശീലനം. ഈ മൂന്നു ദിവസവും പതഞ്ജലി മഹർഷിയുടെ യോഗദർശനത്തിൽ പ്രതിപാദിക്കുന്ന അഷ്‌ടാംഗ യോഗത്തിന്റെ മൂന്നു പ്രധാന ഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ക്ലാസുകൾ നടക്കുന്നത്. 2.പ്രാണായാമം (ശരീരത്തിലെ…

ത്രിവേണി യോഗ പരിശീലനം

By Team Lekhram

അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ലേഖരാം ഫൌണ്ടേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലേഖരാം യോഗ തെറാപ്പി & റിസേർച്ച് സെന്ററിന്റെ‌ ആഭിമുഖ്യത്തിൽ വെള്ളിനേഴി സരസ്വതി വിദ്യാനികേതനിൽ വെച്ച് 2026 ജൂൺ 22 മുതൽ 24 വരെ ത്രിവേണി യോഗഎന്ന പേരിൽ ഒരു സൗജന്യ യോഗപരിശീലന പദ്ധതി നടത്തുന്നുണ്ട്. വൈകുന്നേരം 5 മുതൽ 6 വരെയാണ് പരിശീലനം. ഈ മൂന്നു ദിവസവും പതഞ്ജലി മഹർഷിയുടെ യോഗദർശനത്തിൽ പ്രതിപാദിക്കുന്ന അഷ്ടാംഗ യോഗത്തിന്റെ മൂന്നു പ്രധാന ഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ക്ലാസുകൾ നടക്കുന്നത്. 2.പ്രാണായാമം (ശരീരത്തിലെ…

💫🔥 ADMISSION OPEN AT LEKHRAM KANYA GURUKULAM, VELLINEZHI 🌟

By Team Lekhram

💫🔥 ADMISSION OPEN AT LEKHRAM KANYA GURUKULAM, VELLINEZHI 🌟 💥 Admission is now open to Kanya Gurukulam, which is run by Lekharam Foundation in Vellinezhi. There is an opportunity for curious girls to study the Vedas alongwith modern schooling of NCERT english medium syllabus regardless of caste and religion. 💫 Admission to the new batch…