വെള്ളിനേഴി : ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന സരസ്വതി വിദ്യാനികേതനിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. വിദ്യാലയ കാര്യദർശി ശ്രീ. വി. ഗോവിന്ദ ദാസ് മാസ്റ്ററുടെ അധ്യക്ഷതയിൽ സൈക്കോളജിസ്റ്റും, യോഗ പ്രാക്ടീഷണറും, ആർട്ടിസ്റ്റും ആയ ഡോ. വെള്ളിനേഴി അച്യുതൻകുട്ടി യോഗാദിനം ദീപപ്രജ്വാലനം നടത്തി ഉദ്ഘാടനം നടത്തി അതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. വിദ്യാലയ അധ്യക്ഷൻ ശ്രീ. കെ. പി. ബാലകൃഷ്ണൻ, ഉപാധ്യക്ഷൻ ശ്രീ. കെ.എം. രാജൻ മീംമാംസക്, പ്രധാനാധ്യാപിക ശ്രീമതി ദീപ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കുട്ടികളുടെ പ്രത്യേക യോഗാഭ്യാസ പ്രദർശനവും, പ്രോട്ടോക്കോൾ പ്രകാരമുള്ള യോഗാസനങ്ങളും, പ്രാണായാമവും യോഗാചാര്യ ശ്രീമതി. ശ്രീലക്ഷ്മിയുടെ നേതൃത്വത്തിൽ നടന്നു. ശിശുവാടിക കുട്ടികൾക്കായുള്ള യോഗാസനവും നടന്നു.
ലോക സംഗീത ദിനത്തോടനുബന്ധിച്ച് പ്രദർശിനി, സ്വരസാധകം എന്നിവയും നടന്നു.

സരസ്വതി വിദ്യാനികേതനിൽ അന്താരാഷ്ട്ര യോഗാദിനവും , ലോകസംഗീത ദിനവും ആചരിച്ചു.