സാംസ്കാരിക സ്കോളർഷിപ്പ് പരീക്ഷ – 2026
നമസ്തേ, ഭാരതീയ വിദ്യാനികേതൻ സാംസ്കാരിക വിദ്യാഭ്യാസം സമൂഹത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിക്കുന്നതിനായി നടത്തുന്ന പ്രധാന പ്രവർത്തനങ്ങളിൽ ഒന്നാണ് സംസ്കൃതി ബോധ് പരിയോജനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സാംസ്കാരിക സ്കോളർഷിപ്പ് പരീക്ഷ – 2026. ഭാരതത്തിന്റെ കാലാതീതമായ സംസ്കാരത്തെയും ദർശനങ്ങളെയും കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ മത്സര പരീക്ഷയിൽ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകർക്കും രക്ഷിതാക്കൾക്കും പങ്കെടുക്കുന്നതിനുള്ള പ്രത്യേക പരീക്ഷകളും ഉണ്ടായിരിക്കും. ഈ മത്സര പരീക്ഷയിൽ പങ്കെടുക്കുന്ന വേദഗുരുകുലം കുടുംബാംഗങ്ങൾ, അവരുടെ മക്കൾ, രക്ഷിതാക്കൾ / അഭ്യുദയകാംക്ഷികൾ…