മഹാത്മാ ഹംസരാജും (Mahathma Hansraj) ഡി.എ.വി. (DAV) പ്രസ്ഥാനവും
കെ. എം. രാജൻ മീമാംസക് ആധുനിക ഭാരതത്തിലെ വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ നവോത്ഥാനത്തിന് വഴി തെളിച്ച നാഴികക്കല്ലായിരുന്നു ആര്യസമാജത്തിന്റെ നേതൃത്വത്തിൽ ലാഹോറിൽ ആരംഭിച്ച ദയാനന്ദ ആംഗ്ലോ വേദിക് കോളേജ് (DAV). ദേശീയ സ്വാതന്ത്ര്യസമരത്തിന് പ്രചോദനമരുളാൻ ഡി. എ.വി. പ്രസ്ഥാനവും അതിന് നേതൃത്വം നൽകിയ മഹാത്മാ ഹംസരാജിന്റെ വൈദിക വിദ്യാഭ്യാസ വീക്ഷണവും നൽകിയസംഭാവന ഏറെ വലുതാണ്. മഹാത്മാ ഹംസരാജ് (Mahathma Hansraj 1864–1938) ആര്യസമാജ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പരിഷ്കർത്താവുമായിരുന്നു. വേദവിജ്ഞാനവും ആധുനിക ശാസ്ത്ര-ഇംഗ്ലീഷ് വിദ്യാഭ്യാസവും…