ആയുർവേദ എക്സിബിഷൻ സന്ദർശിച്ച് സരസ്വതി വിദ്യാനികേതൻ വിദ്യാർത്ഥികൾ
വെള്ളിനേഴി: കുളക്കാട് പൂന്തോട്ടം ആയുർവേദ ആശ്രമത്തിന്റെ 37-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ആയുർവേദ എക്സിബിഷനിൽ സരസ്വതി വിദ്യാനികേതൻ, വെള്ളിനേഴിയിലെ 35 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും പങ്കെടുത്തു. ആയുർവേദത്തിന്റെ ചരിത്രം, ചികിത്സാരീതികൾ, ഔഷധസസ്യങ്ങളുടെ പ്രാധാന്യം, ആയുർവേദ മരുന്നുകളുടെ നിർമ്മാണപ്രക്രിയ എന്നിവയെക്കുറിച്ച് ഡോ. മൃദുലും മറ്റ് ആയുർവേദ വിദഗ്ധരും വിദ്യാർത്ഥികളുമായി സംവദിച്ചു. വിവിധ ഔഷധസസ്യങ്ങൾ, ഔഷധനിർമാണത്തിന്റെ വിവിധ ഘട്ടങ്ങൾ എന്നിവ നേരിൽ പരിചയപ്പെടുന്നതിനും ആയുർവേദത്തിന്റെ ശാസ്ത്രീയവും പ്രായോഗികവുമായ വശങ്ങൾ മനസ്സിലാക്കുന്നതിനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. വിദ്യാർത്ഥികളിൽ ആയുർവേദത്തെക്കുറിച്ചുള്ള അവബോധവും പ്രകൃതിയോടും ആരോഗ്യസംരക്ഷണത്തോടുമുള്ള…