വെള്ളിനേഴി: ലേഖറാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സരസ്വതി വിദ്യാനികേതനിൽ ജൂൺ 19 ന് വായനാദിനം ആചരിച്ചു. മലയാളം അധ്യാപിക ശ്രീമതി: ജയശ്രീ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. പോസ്റ്റർ നിർമ്മാണം, അക്ഷരവൃക്ഷ നിർമ്മാണം, ആസ്വാദനക്കുറിപ്പ്, കഥയെഴുത്ത്, വായനാദിന ക്വിസ് എന്നിവ നടത്തി.
രക്ഷിതാക്കൾക്കായി ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചു. ശിശുവാടിക കുട്ടികൾക്ക് അക്ഷരമര നിർമ്മാണവും, നിറം നോക്കി അക്ഷരം കണ്ടെത്തുന്ന പ്രവർത്തനവും നടത്തി. ജൂൺ 19 മുതൽ 25 വരെ വായന വാരമായി ആചരിക്കാൻ തീരുമാനിച്ചു.


