യജ്ഞശാല

By Team Lekhram

🙏 ലേഖരാം കന്യാഗുരുകുലത്തിൽ പുതുതായി നിർമ്മിച്ച യജ്ഞശാല ഇന്ന് രാവിലെ 7 മണിക്ക് വിശേഷാൽ യജ്ഞത്തോടെ ഉദ്ഘാടനം ചെയ്തു. സ്വാമി നരേന്ദ്രദേവ് ജി, ശ്രീ. ആദിത്യ മുനി ജി, അദ്ദേഹത്തിന്റെ പത്നി ശ്രീമതി. കാഞ്ചന, ലേഖരാം കന്യാഗുരുകുലം അധ്യക്ഷൻ ശ്രീ. വി. ഗോവിന്ദ ദാസ് മാസ്റ്റർ, അധിഷ്ഠാതാവ് ശ്രീ. കെ. എം. രാജൻ മീംസംസക്, കോശാധ്യക്ഷൻ ശ്രീ. പി. ശിവശങ്കരൻ, ആചാര്യ വേദശ്രീ തുടങ്ങിയവർ യജ്ഞത്തിൽ പങ്കെടുത്തു. TEAM LEKHRAM KANYA GURUKULAM

🌟 ലേഖരാം കന്യാഗുരുകുലത്തിലേക്ക് പ്രവേശനം ആരംഭിച്ചു! 🌟

By Team Lekhram

ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന കന്യാഗുരുകുലത്തിലേക്ക് ഇപ്പോൾ പ്രവേശനം ലഭ്യമാണ്. ജാതി, മത ഭേദഭാവങ്ങൾ ഇല്ലാത്ത, ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കുന്നതിന് അവസരം ഉണ്ട്.💫 വൈദിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയിലൂടെ, സംസ്കൃതം, ദർശനം, യോഗം, വ്യാകരണം എന്നിവയിൽ ഉയർന്ന അറിവുകൾ നേടാം. സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ സംസ്ക്കാര പഠനവും അഭ്യസിക്കുന്നതിനോടൊപ്പം യോഗ – കളരി പരിശീലനം, കേന്ദ്രീയ സംസ്‌കൃത സർവകലാശാല (ഡൽഹി) നടത്തുന്ന ആറാം ക്ലാസ്സ്‌മുതൽ പ്രാക് ശാസ്ത്രി (+2) വരെയുള്ള…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES വ്യോമസേനയിൽ ഫ്ളൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിൽ ഓഫീസറാകാം: ഒഴിവുകൾ 336 എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിലൂടെ (അഫ്കാറ്റ് 01/2025) സെലക്ഷൻ. എൻസിസി സ്പെഷൽ എൻട്രി വഴിയും പ്രവേശനം നല്‌കും. വിജ്‌ഞാപനം https:// afcat.cdac.in ൽ ലഭ്യമാണ്. ഡിസംബർ 31 വരെ ഓൺ ലൈനായി അപേക്ഷിക്കാം.

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES എംബിഎ, പിഎച്ച്‌ഡി റഗുലർ കോഴ്‌സുകളിൽ പഠനാവസരങ്ങളുമായി ഐഐഎം മുംബൈ ഓൺലൈനായി ജനുവരി 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.iimmumbai.ac.in/admission-2025 ൽ ലഭ്യമാണ്. ഐഐഎം ക്യാറ്റ് സ്കോർ അടിസ്ഥാനത്തിൽ ഇൻ്റർവ്യൂ നടത്തിയാണ് അഡ്‌മിഷൻ.

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ഐടിബിപി ടെലികമ്യൂണിക്കേഷൻ എസ്ഐ, എച്ച്സി, കോൺസ്റ്റബിൾ:526 ഒഴിവുകൾ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://recruitment itbpolice.nic.in ൽ നേരിട്ടുള്ള നിയമനം. അവസരം ഭാരതീയരായ പുരുഷന്മാർക്കും വനിതകൾക്കും. ഡിസംബർ 24 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. വിമുക്തഭടന്മാർക്ക് 10 ശതമാനം ഒഴിവുകളിൽ നിയമനം.