മഹർഷി ദയാനന്ദ സരസ്വതി സ്മൃതി മണ്ഡപം ശിലാന്യാസം ചെയ്തു

By Team Lekhram

മഹർഷി ദയാനന്ദസരസ്വതിയുടെ 200 -ാം ജന്മവാർഷികം പ്രമാണിച്ച് യജ്ഞശാലയോടുകൂടിയ ഒരു സ്മൃതി മണ്ഡപ നിർമ്മാണം ലേഖരാം ഫൌണ്ടേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതും ചെന്നൈ D.A.V സ്കൂളിന്റെ അനുബന്ധ ഘടകവുമായ വെള്ളിനേഴി സരസ്വതി വിദ്യാനികേനിൽ ഇന്ന് ആരംഭം കുറിച്ചു.മഹർഷിയുടെ ജന്മദിനമായ ഇന്ന് (2024 ഫെബ്രുവരി 12) കാലത്ത് നടന്ന വിശേഷാൽ അഗ്നിഹോത്രത്തിന് ശേഷം ആര്യജഗത്തിലെ ഉന്നതനായ വാനപ്രസ്ഥി ശ്രീ. ബലേശ്വർ മുനി സ്മൃതി മണ്ഡപത്തിന് കാൽ നാട്ടൽ ചടങ്ങ് നിർവ്വഹിച്ചു. വിദ്യാലയം കാര്യദർശി ശ്രീ. കെ. പി. ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES നീറ്റ്-എംഡിഎസ് 2024 മാർച്ച് 18 ന്; അപേക്ഷ ഫെബ്രുവരി 19 വരെ ഡൻ്റൽ പിജി നാഷണൽ എലിജിബിലിറ്റി-കം- എൻട്രൻസ് ടെസ്‌റ്റ് (നീറ്റ്-എംഡിഎസ് 2024) മാർച്ച് 18 ന് നടത്തും. രാവിലെ 9-12 മണിവരെയാണ് പരീക്ഷ. ന്യൂദൽഹി ആ സ്ഥാനമായ നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിനാണ് പരീക്ഷാചുമതല. ഫെബ്രുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്‌ഞാപനവും ഇൻഫർമേഷൻ ബുള്ളറ്റിനും https://nbe.edu.in, https:// natboard.edu.in- എന്നീ വെബ്സൈറ്റുകളിൽ നിന്നും ഡൗൺലോഡ് ചെയ്യാം. 🙏 LEKHRAM…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല പൊതുപ്രവേശന പരീക്ഷ മെയ് 10, 11, 12 ന് കുസാറ്റ്-ക്യാറ്റ് 2024 വിജ്‌ഞാപനം, പ്രോസ്പെക്ടസ് https://admissions.cusat.ac.in ൽ ലഭ്യമാണ്. ഓൺലൈനായി ഫെബ്രുവരി 26 വരെ അപേക്ഷിക്കാം. പ്രവേശനം ബിടെക്. പഞ്ചവത്‌സര ഇൻ്റഗ്രേറ്റഡ് എംഎസ്‌സി, ബിബിഎ, എൽഎൽബി, ബികോം എൽഎൽഎൽബി, ബിഎസ്‌സി എൽഎൽബി (ഓണേഴ്‌സ്), ദ്വിവത്‌സര എംഎസ്‌സി, ബിവോക്, എംവോക്, എംടെക്, എംസിഎ, എം.എ. എംബിഎ മുതലായ കോഴ്‌സുകളിൽ. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923,…

കേരളത്തിലെ ആദ്യ വൈദിക കന്യാഗുരുകുലം 2024 ഏപ്രിൽ 9 ന് പ്രവർത്തനമാരംഭിക്കുന്നു

By Team Lekhram

പെൺകുട്ടികൾക്ക് മാത്രമായി സാഗോപാങ്ഗ വേദപഠനത്തിന് ഉപകരിക്കുന്ന കേരളത്തിലെ ആദ്യ കന്യാഗുരുകുലം കലാഗ്രാമമായ വെള്ളിനേഴിയിൽ 2024 ഏപ്രിൽ 9 ന് (നിരയന പഞ്ചാംഗം അനുസരിച്ച് വിക്രമസംവത്സരം 2081 ചൈത്ര ശുക്ലപ്രതിപദ) പ്രവർത്തനം ആരംഭിക്കുന്നു. ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ ആരംഭിക്കുന്ന കന്യാഗുരുകുലത്തിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ജാതി – മത പരിഗണന കൂടാതെ ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കാനുള്ള സൗകര്യം ഈ ഗുരുകുലത്തിൽ ലഭ്യമായിരിക്കും. പത്താം ക്ലാസ്സ്‌ പാസ്സായ ഏതാനും പെൺകുട്ടികൾക്കാണ് ആദ്യ ബാച്ചിൽ പ്രവേശനം നൽകുക. തികച്ചും വൈദിക…

ലേഖരാം എജ്യുക്കേഷണൽ ഗ്രാൻ്റ് വിതരണം ചെയ്തു

By Team Lekhram

നിർധനരായ, പഠനത്തിൽ മികവ് കാണിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനായി എല്ലാ വർഷവും നൽകി വരാറുള്ള ധനസഹായ പദ്ധതിയായ ലേഖരാം എജ്യുക്കേഷണൽ ഗ്രാൻ്റ് ഇന്ന് (27.01.2024) കാലത്ത് 9 ന് കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്‌തു. ചടങ്ങിൽ സ്വാമി ആശുതോഷ് ജി പരിവ്രാജക്, പണ്ഡിതരത്നം ഡോ. പി. കെ. മാധവൻ, ആചാര്യ അഖിലേഷ് ആര്യ (ആചാര്യ, വേദഗുരുകുലം) ശ്രീ. ബലേശ്വർ മുനി (ഡൽഹി), ശ്രീ. കുമാർ അഭിമന്യു ആര്യ (സെക്രട്ടറി, ആര്യസമാജം മാറത്തല്ലി, ബംഗളുരു),…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES ക്രേന്ദ്ര സർവീസിൽ വിവിധ തസ്‌തികകളിലായി 121 ഒഴിവുകൾ കേന്ദ്രസർവ്വീസിൽ വിവിധ തസ് തികകളിലായി 121 ഒഴിവുകളിൽ നേരിട്ടുള്ള നിയമനത്തിന് (സെലക്ഷൻ പോസ്റ്റുകൾ) യുപിഎസ്‌സി പരസ്യ നമ്പർ 01/2024 പ്രകാരം അപേക്ഷകൾ ക്ഷണിച്ചു. വിശദവിവരങ്ങൾ www.upsc.gov. in ൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഓൺലൈൻ ആയിഫെബ്രുവരി ഒന്ന് വരെ അ പേക്ഷ സമർപ്പിക്കാം. 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 9446575923 (During 8.30 AM to 5 PM)