നമസ്തേ,
ഭാരതീയ വിദ്യാനികേതൻ സാംസ്കാരിക വിദ്യാഭ്യാസം സമാജത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിക്കുന്നതിനായി വൈവിദ്ധ്യമാർന്ന ഒട്ടനേകം പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അതിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് സംസ്കൃതി ബോധ് പരിയോജനയുടെ നേതൃത്വത്തിൽ നടത്തുന്ന സംസ്കാരിക സ്കോളർഷിപ്പ് പരീക്ഷ
ഭാരതത്തിന്റെ കാലാതീതമായ സംസ്കാരത്തേയും ദർശനങ്ങളെയും കുറിച്ച് കുട്ടികളിൽ ബോധവൽക്കരണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ വിദ്യാഭാരതി സംസ്കൃതി ശിക്ഷാ സംസ്ഥാൻ, കുരുക്ഷേത്ര നാലാം ക്ലാസ്സ് മുതൽ പത്താം തരം വരെയുളള ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് (കേരളത്തിനുപുറത്ത് ഇത് പന്ത്രണ്ടാം ക്ലാസ്സ് വരെയുണ്ട്) വേണ്ടി നടത്തുന്ന ഒരു സ്കോളർഷിപ്പ് പരീക്ഷയാണ് സാംസ്കാരിക സ്കോളർഷിപ്പ് പരീക്ഷ. കൂടാതെ അധ്യാപകർക്ക് പങ്കെടുക്കാവുന്ന പ്രവേശിക, മധ്യമ, ഉത്തമ എന്നീ ആചാര്യ പരീക്ഷകളും രക്ഷിതാക്കൾ, മറ്റ് മുതിർന്ന വ്യക്തികൾ എന്നിവർക്ക് പങ്കെടുക്കാവുന്ന അഭിയാൻ എന്നീ പരീക്ഷയും നടത്തുന്നുണ്ട്.
വിദ്യാനികേതൻ വിദ്യാലയങ്ങൾ ഒഴിച്ചുള്ള മറ്റു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്ക് വേണ്ടി നടത്തുന്ന മത്സരപരീക്ഷകളുടെ സംക്ഷിപ്ത വിവരണം താഴെ കൊടുക്കുന്നു.
സാംസ്കാരിക സ്കോളർഷിപ്പ് പരീക്ഷ.
4 മുതൽ 10 വരെ ക്ലാസ്സുകളിലെ കുട്ടികളിൽ സാംസ്കാരിക അവബോധം ഉണ്ടാക്കുന്നതിന്.
ആചാര്യ പരീക്ഷ
അധ്യാപകർക്ക് ഭാരതീയ സാംസ്കാരത്തേയും പാരമ്പര്യത്തേയും പറ്റി അവബോധം സൃഷ്ടിക്കാൻ വേണ്ടി നടത്തുന്നത്.
3 ഭാഗങ്ങളായാണ് ആചാര്യ പരീക്ഷ നടത്തുന്നത്.
1- പ്രവേശിക
2- മധ്യമ
3 – ഉത്തമ
പഠിക്കേണ്ട പാഠ പുസ്തകങ്ങൾ
പ്രവേശിക (4 ,5 ക്ലാസിലേക്ക് വിദ്യാഭാരതി നിർദ്ദേശിച്ച പുസ്തകം)
മധ്യമ (6,7, ക്ലാസിലേക്ക് വിദ്യാഭാരതി നിർദ്ദേശിച്ച പുസ്തകം)
ഉത്തമ (8, 9, 10 ക്ലാസിലേക്ക് വിദ്യാഭാരതി നിർദ്ദേശിച്ച പുസ്തകം)
അഭിയാൻ പരീക്ഷ
രക്ഷിതാക്കൾക്കായി നടത്തുന്നത്.
അഭിയാൻ 1 : ക്ലാസ് 4 ലെ പുസ്തകം പഠിക്കണം
അഭിയാൻ 2 : ക്ലാസ് 5 ലെ പുസ്തകം പഠിക്കണം.
അഭിയാൻ 1,2 എന്നിവ 50% മാർക്കോടെ പാസ്സായാൽ മധ്യമ പരീക്ഷ എഴുതാവുന്നതാണ്.
സാംസ്കാരിക സ്ക്കോളർഷിപ്പ് പരീക്ഷയിൽ 90 ശതമാനമോ അതിലധികമോ മാർക്ക് ലഭിക്കുന്നവർക്ക് 250/-രൂപ സ്കോളർഷിപ്പ് നൽകുന്നതാണ്.
വിദ്യാനികേതൻ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അവിടെയുള്ള അധ്യാപകർക്കും ഈ മത്സരങ്ങൾക്ക് പുറമെ പ്രബന്ധരചന, പ്രശ്നമഞ്ച് എന്നിവ കൂടി നടത്തുന്നുണ്ട്. വരും വർഷങ്ങളിൽ മറ്റ് വിദ്യാലയങ്ങളിലും കൂടി അവ നടപ്പാക്കാൻ ശ്രമം നടക്കുന്നുണ്ട് എന്നാണ് അറിയുന്നത്.
പരീക്ഷക്ക് തയ്യാറെടുക്കാനുള്ള പാഠപുസ്തകം രജിസ്റ്റർ ചെയ്തവർക്ക് വിദ്യാനികേതൻ ജില്ലാ കേന്ദ്രങ്ങളിൽ നിന്ന് നൽകുന്നതാണ്. പരീക്ഷാ ഫീസ് 50 രൂപയാണ്. പഠിക്കാനുള്ള പുസ്തകം സൗജന്യമായി നൽകുന്നതാണ്.
പരീക്ഷാഫീസ് താഴെ കൊടുക്കുന്ന ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച് അതിന്റെ പണം അയച്ചതിന്റെ സ്ക്രീൻഷോട്ട് ഇതോടൊപ്പം കൊടുക്കുന്ന രജിസ്ട്രേഷനൊപ്പം ഗൂഗിൾഫോമിൽ അപ്ലോഡ് ചെയ്യണം.
ബാങ്ക് വിവരണങ്ങൾ
Account Name: BHARATHEEYA VIDYANIKETHAN,
Bank Name: UNION BANK OF INDIA,
NELLIKODE BRANCH , KOZHIKODE DISTRICT
A/C NO. 441802010007398,
IFSC : UBIN0544183,
2026 ജൂലൈ 31നാണ് രജിസ്ട്രേഷൻ ക്ലോസ് ചെയ്യുക. പരീക്ഷകൾ 2026 നവംബർ 27, 28 തിയ്യതികളിൽ നിശ്ചിത കേന്ദ്രങ്ങളിൽ നടക്കുന്നതാണ്.
താഴെ കൊടുക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാവുന്നതാണ്.
വിദ്യാർത്ഥികൾക്ക്
അധ്യാപകർക്ക്
https://forms.gle/pCq4KW9xXf6uHqn36
രക്ഷിതാക്കൾക്ക്
കൂടുതൽ വിവരങ്ങൾക്ക് വെള്ളിനേഴി സരസ്വതി വിദ്യാനികേതനുമായോ മറ്റേതെങ്കിലും വിദ്യാനികേതൻ വിദ്യാലയമായോ ബന്ധപ്പെടാവുന്നതാണ്. താഴെ കൊടുക്കുന്ന വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ ഹെല്പ് ലൈൻ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ് 9446575923, 9497525923 (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ).
TEAM SARASWATHI VIDYANIKETHAN, VELLINEZHI