അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ലേഖരാം ഫൌണ്ടേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലേഖരാം യോഗ തെറാപ്പി & റിസേർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ വെള്ളിനേഴി സരസ്വതി വിദ്യാനികേതനിൽ വെച്ച് 2026 ജൂൺ 22 മുതൽ 24 വരെ ത്രിവേണി യോഗഎന്ന പേരിൽ ഒരു സൗജന്യ യോഗപരിശീലന പദ്ധതി നടത്തുന്നുണ്ട്. വൈകുന്നേരം 5 മുതൽ 6 വരെയാണ് പരിശീലനം. ഈ മൂന്നു ദിവസവും പതഞ്ജലി മഹർഷിയുടെ യോഗദർശനത്തിൽ പ്രതിപാദിക്കുന്ന അഷ്ടാംഗ യോഗത്തിന്റെ മൂന്നു പ്രധാന ഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും ക്ലാസുകൾ നടക്കുന്നത്.
- ആസനം (ആസനം അഭ്യസിക്കുന്നതിലൂടെ മനസ്സിനെ ശാന്തമാക്കാനും, ശരീരത്തിന് വഴക്കവും ആരോഗ്യവും നൽകാനാണ് ഇവ പ്രധാനമായും ചെയ്യുന്നത്. ശരീരത്തിന്റെ സന്തുലിതാവസ്ഥ മെച്ചപ്പെടുത്തുന്നു. പേശികളെ ബലപ്പെടുത്തുകയും, നട്ടെല്ലിന്റെ ആരോഗ്യവും ശ്വസനപ്രക്രിയയും മികച്ചതാക്കുകയും ചെയ്യുന്നു.)
2.പ്രാണായാമം (ശരീരത്തിലെ പ്രാണവായുവിന്റെ ഒഴുക്ക് വർദ്ധിപ്പിക്കുക. മനസ്സിനെ ശാന്തമാക്കുക.
മാനസിക പിരിമുറുക്കവും (Stress) ഉത്കണ്ഠയും കുറയ്ക്കുന്നു. ശ്വാസകോശത്തിന്റെ ശേഷി കൂട്ടുന്നു. രക്തയോട്ടം മെച്ചപ്പെടുത്തുന്നു.)
3.ധ്യാനം /മെഡിറ്റേഷൻ (മാനസിക സമ്മർദ്ദവും (Stress) ഉത്കണ്ഠയും പൂർണ്ണമായി കുറയ്ക്കുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് (Concentration) വർദ്ധിപ്പിക്കുന്നു. ഓർമ്മശക്തിയും ഉറക്കത്തിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുവാനും ഇത് സഹായിക്കുന്നു.
തുടർന്ന് ഇവയുടെ വിശദമായ പരിശീലന ക്ലാസ്സുകളുംഉണ്ടായിരിക്കും. കൃത്യമായി പങ്കെടുക്കാൻ കഴിയുന്നവർക്കും യോഗാഭ്യാസം ജീവിതത്തിന്റെ ഭാഗമാക്കാൻ താല്പര്യം ഉള്ളവർക്കും ഈ തുടർ പരിശീലന പദ്ധതിയിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446575923, 9497525923 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് (കാലത്ത് 8.30 മുതൽ വൈകുന്നേരം 5 വരെ).
🙏യോഗയിലൂടെ ആരോഗ്യത്തിന്റെ വഴിയിലേക്ക് ഏവർക്കും സ്വാഗതം……..