ലേഖരാം യോഗ തെറാപ്പി & റിസർച്ച് സെന്റർ, വെള്ളിനേഴി (ചെങ്ങിണിക്കോട്ട് കാവിന് സമീപം) ആഭിമുഖ്യത്തിൽ ജൂൺ 21 ന് അന്താരാഷ്ട്ര യോഗദിനാചരണം വിവിധ പരിപാടികളോടെ നടത്തുന്നു. ശ്രീമതി. പാർവതി വിജയഗോപാലിന്റെ അധ്യക്ഷതയിൽ കാലത്ത് 10 ന് നടക്കുന്ന യോഗത്തിൽ വെള്ളിനേഴി പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ശ്രീമതി. പി. ആർ. സുധ യോഗാഭ്യാസ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നതാണ്. യോഗാചാര്യ ശ്രീമതി. ശ്രീലക്ഷ്മി പി.(B. Sc. Yoga therapy from S-Vyasa University, Bangalore) യോഗാഭ്യാസ പരിശീലനം…
നമസ്തേ, ലേഖരാം ഫൗണ്ടേഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ലേഖരാം യോഗാതെറാപ്പി & റിസർച്ച് സെൻ്റർ നടത്തുന്ന സൗജന്യ യോഗാപരിശീലനത്തിൻെറ പുതിയ ബാച്ച് 2022 ഒക്ടോബർ 2 ന് ആരംഭിക്കുന്നു. എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം നാല് മണിമുതൽ അഞ്ച് മണി വരെ വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ സ്കൂളിൽ ആയിരിക്കും പരിശീലനം ഉണ്ടായിരിക്കുക. ഏവരെയും ഈ സൗജന്യ യോഗാ പരിശീലനപദ്ധതിയിലേക്ക് സാദരം സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 7907077891,9446017440 (കാലത്ത് 8.30 മുതൽ വൈകുന്നേരം 5 മണി വരെ) എന്ന്,…