ചെന്നൈ DAV സ്കൂൾ പ്രതിനിധികളുടെ സന്ദർശനം
ചെന്നൈ DAV സ്കൂൾ പ്രതിനിധികൾ വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ വിദ്യാലയത്തിൽ സന്ദർശനം നടത്തി കുട്ടികളുമായി സംവദിക്കുന്ന എതാനും ചിത്രങ്ങൾ.🙏
ചെന്നൈ DAV സ്കൂൾ പ്രതിനിധികൾ വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ വിദ്യാലയത്തിൽ സന്ദർശനം നടത്തി കുട്ടികളുമായി സംവദിക്കുന്ന എതാനും ചിത്രങ്ങൾ.🙏
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ ജൂൺ 26 ന് തിങ്കളാഴ്ച കാലത്ത് 9 മണിക്ക് സ്കൂൾ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. പ്രധാനാധ്യാപിക ശ്രീമതി. രജനി, അധ്യാപിക ശ്രീമതി. സൗമ്യ എന്നിവർ സംസാരിച്ചു. ലഹരി ബോധവൽക്കരണത്തിനെ കുറിച്ചുള്ള ഒരു ഗീതം കുട്ടികൾക്ക് ചൊല്ലി കൊടുത്തു. വിദ്യാർത്ഥികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനം നടത്തി. ഇതിനോടനുബന്ധിച്ച് ജൂൺ 27 ന് കുട്ടികൾക്കായി പോസ്റ്റർ മത്സരവും ഉപന്യാസമത്സരവും നടത്തി.
In connection with the International Yoga Day, a yoga demonstration was held at Saraswathi Vidyaniketan English Medium School on 21st June 2023 at 9am, Cherpulassery Govt. Vocational Higher Secondary School Former Principal Sri. V. Govinda Das Master inaugurated the program. He conveyed the message to the children to practice yoga daily for a happy and…
അന്തർദേശീയ യോഗാ ദിനത്തിനോട് അനുബന്ധിച്ച് 2023 ജൂൺ 21 ന് കാലത്ത് 9 ന് സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന യോഗ പ്രദർശനം ചെർപ്പുളശ്ശേരി ഗവ. വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രിൻസിപ്പാൾ ശ്രീ. വി. ഗോവിന്ദദാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സന്തോഷകരമായ ജീവിതത്തിനും ആരോഗ്യത്തിനും നിത്യവും യോഗ അഭ്യസിക്കുക എന്ന സന്ദേശം അദ്ദേഹം കുട്ടികൾക്ക് കൈമാറി. വിദ്യാർഥികൾ യോഗ പ്രദർശനം നടത്തി. സൂര്യനമസ്കാരം ചെയ്തു. കുട്ടികളോടൊപ്പം തന്നെ വിദ്യാലയത്തിലെ എല്ലാ അധ്യാപകരും,…
നമ്മുടെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിനിയും MBBS നു മെറിറ്റ് ലിസ്റ്റിൽ അഡ്മിഷനും ലഭിച്ച കുമാരി കൃഷ്ണ ഇന്ന് (12.06.2023) വിദ്യാലയ പ്രാർത്ഥനാ സഭയിൽ ദീപപ്രോജ്വാലനം നടത്തുന്നു