സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം യു. പി സ്കൂളിൽ കാർഗിൽ വിജയദിവസം ആഘോഷിച്ചു.

By Team Lekhram

നമസ്തേ, സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം യു. പി സ്കൂളിൽ കാർഗിൽ വിജയ് ദിവസ് സമുചിതമായി ആഘോഷിച്ചു. കാലത്ത് 9:30 ന് പ്രാർത്ഥനാ സഭയിൽ വിദ്യാലയത്തിലെ ഉദയ ക്ലാസിലെ സാരൂപിന്റെ അച്ഛൻ ശ്രീ. ശങ്കരനാരായണൻ ദീപപ്രജ്ജ്വാലനം നടത്തി. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ശ്രീ. കെ. എം. രാജൻ മീമാംസക് (വൈസ് പ്രസിഡൻ്റ്, സരസ്വതി വിദ്യാനികേതൻ) അദ്ദേഹത്തിന്റെ അനുഭവം കുട്ടികളുമായി പങ്കുവെച്ചു. ഏവർക്കും പ്രചോദനം നൽകുന്ന അദ്ദേഹത്തിൻ്റെ പ്രസംഗം ഒരു നവ്യ അനുഭവമായിരുന്നു.

ലോക ജനസംഖ്യാ ദിനം

By Team Lekhram

🙏 ഇന്ന് ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം യു. പി. സ്കൂളിൽ രാവിലെ 9.30ന് പ്രാർത്ഥനാസഭയിൽ ശ്രീമതി ജയശ്രീജനസംഖ്യാവർദ്ധനവ് എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. തുടർന്ന് കുട്ടികളുടെ പോസ്റ്റർ പ്രദർശനവും നടന്നു.

രക്ഷാകർതൃ യോഗവും, സോപാനം ക്ലാസും നടത്തി

By Team Lekhram

വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം യു. പി. സ്കൂളിൽ 08.07.2023 ശനിയാഴ്ചരാവിലെ 10 മണിക്ക് രക്ഷാകർതൃ യോഗവും കൂടാതെ ശ്രീ.മുകുന്ദൻ മാസ്റ്റർ (ഭാരതീയ വിദ്യാനികേതൻ ആചാര്യ, കാര്യദർശി) അമ്മമാർക്ക് “മാതൃക ഹിന്ദു കുടുംബം” എന്ന വിഷയത്തെക്കുറിച്ച് ഒരു സോപാനം ക്ലാസും നടത്തി. തുടർന്ന് മഴക്കാല രോഗങ്ങളെ കുറിച്ച് അവബോധവും നൽകി.കൂടാതെ 2022 – 23 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ Full A + ലഭിച്ച കുട്ടികൾക്ക് അനുമോദനവും നൽകി.

വൈക്കം മുഹമ്മദ് ബഷീർ ദിന അനുസ്മരണം

By Team Lekhram

ഇന്ന് (05.07.23) വൈക്കം മുഹമ്മദ് ബഷീർ ദിന അനുസ്മരണത്തിന്റെ ഭാഗമായി വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ വിദ്യാലയത്തിലെ മലയാള വിഭാഗം അധ്യാപിക ശ്രീമതി. ജയശ്രീ ചേച്ചി ബഷീർ കൃതികൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച സ്കിറ്റ്, പോസ്റ്റർ പ്രകാശനം, കഥാപാത്ര പരിചയം തുടങ്ങി നിരവധി പരിപാടികൾ സംഘടിപ്പിച്ചതിൽ നിന്നും ഏതാനും ചിത്രങ്ങൾ.🙏

ഗുരുപൂർണ്ണിമ

By Team Lekhram

ഗുരുപൂർണ്ണിമയോടനുബന്ധിച്ച് വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ വിദ്യാലയത്തിൽ ഇന്ന് (03.07.2023, തിങ്കളാഴ്ച) കാലത്ത് നടന്ന ഗുരുപൂജയിൽ നിന്നും ഏതാനും ചിത്രങ്ങൾ.🙏

ചെന്നൈ DAV സ്കൂൾ പ്രതിനിധികളുടെ സന്ദർശനം

By Team Lekhram

ചെന്നൈ DAV സ്കൂൾ പ്രതിനിധികൾ വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ വിദ്യാലയത്തിൽ സന്ദർശനം നടത്തി കുട്ടികളുമായി സംവദിക്കുന്ന എതാനും ചിത്രങ്ങൾ.🙏