ലേഖരാം യോഗ തെറാപ്പി & റിസർച്ച്‌ സെൻ്റർ നടത്തുന്ന സൗജന്യ യോഗാപരിശീലനത്തിൻെറ പുതിയ ബാച്ച് 2022 ഒക്ടോബർ 2 ന് ആരംഭിക്കുന്നു

By Team Lekhram

ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കലാഗ്രാമമായ വെള്ളിനേഴിയിൽ  *ലേഖരാം യോഗ തെറാപ്പി & റിസർച്ച്‌ സെന്റർ* നടത്തുന്ന സൗജന്യ യോഗാപരിശീലനത്തിൻെറ പുതിയ ബാച്ച് 2022 ഒക്ടോബർ 2 ന് ആരംഭിക്കുന്നു. *യോഗാതെറാപ്പി, ആയുർവേദം, അലോപ്പതി, പ്രകൃതി ചികിത്സ, സിദ്ധവൈദ്യം, ഹോമിയോപ്പതി* തുടങ്ങിയ മേഖലകളിൽ പരിചയ സമ്പന്നരായ ഡോക്ടർമാർ അടങ്ങിയ ഒരു ഉപദേശക സമിതിയുടെ മാർഗ്ഗദർശനത്തിൽ തികച്ചും സൗജന്യമായി പ്രവർത്തിക്കുന്നതാണ് *’ലേഖരാം യോഗ ക്ലിനിക്’* എന്ന ഈ സ്ഥാപനം. *പഞ്ചമുഖീ* ചികിൽസ എന്ന ഒരു പദ്ധതി പ്രകാരം ആയിരിക്കും ഇവിടുത്തെ…

ലേഖരാം യോഗ തെറാപ്പി & റിസർച്ച്‌ സെന്റർ ഉദ്ഘാടനം ചെയ്തു

By Team Lekhram

ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കലാഗ്രാമമായ വെള്ളിനേഴിയിൽ *ലേഖരാം യോഗ തെറാപ്പി & റിസർച്ച്‌ സെന്റർ* ശ്രാവണ പൂർണ്ണിമ ദിനമായ ആഗസ്റ്റ് 3 ന് തിങ്കളാഴ്ച വൈകുന്നേരം 3.30 ന് വെള്ളിനേഴി എൻഎസ്എസ് കരയോഗം സെക്രട്ടറി ശ്രീ.എം.രാജഗോപാലിന്റെ (റിട്ടയേർഡ് SI) അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാലക്കാട് ഗവ.വിക്ടോറിയ കോളേജിൽ നിന്ന് വിരമിച്ച കായിക വിഭാഗം മേധാവിയും യോഗയിൽ ഉന്നത ബിരുദാനന്തര ബിരുദവും എംഫിലും നേടിയ ശ്രീ. എം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.