കരിയർ ഗൈഡൻസ്  ക്ലാസ്സ്‌ 2022 ഒക്ടോബർ 24 ന്

By Team Lekhram

ലേഖ് രാം ഫൗണ്ടേഷനും തൃശ്ശൂർ ജില്ലാ എംപ്ലോയമെന്റ് എക്സചേഞ്ചും* സംയുക്തമായി എട്ടാം ക്ലാസ് മുതൽ ഡിഗ്രിവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും സർക്കാർ – സർക്കാരിതര മേഖലകളിലുള്ള തൊഴിൽ സാധ്യതകളെക്കുറിച്ച് വിശദീകരിക്കുന്ന ഒരു *സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ്സ്‌* ഈ വരുന്ന *ഒക്ടോബർ 24 ന് തിങ്കളാഴ്ച (ദീപാവലി ദിനം) കാലത്ത് 10 മുതൽ 12.30 വരെ വെള്ളിനേഴി എൻ. എസ്. എസ്. ഓഡിറ്റോറിയത്തിൽ* വെച്ച് നടക്കുന്നതാണ്. *വെള്ളിനേഴി ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ. വി. സോമകുമാരന്റെ* അധ്യക്ഷതയിൽ…

ലേഖരാം യോഗ തെറാപ്പി & റിസർച്ച്‌ സെൻ്റർ നടത്തുന്ന സൗജന്യ യോഗാപരിശീലനത്തിൻെറ പുതിയ ബാച്ച് 2022 ഒക്ടോബർ 2 ന് ആരംഭിക്കുന്നു

By Team Lekhram

ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കലാഗ്രാമമായ വെള്ളിനേഴിയിൽ  *ലേഖരാം യോഗ തെറാപ്പി & റിസർച്ച്‌ സെന്റർ* നടത്തുന്ന സൗജന്യ യോഗാപരിശീലനത്തിൻെറ പുതിയ ബാച്ച് 2022 ഒക്ടോബർ 2 ന് ആരംഭിക്കുന്നു. *യോഗാതെറാപ്പി, ആയുർവേദം, അലോപ്പതി, പ്രകൃതി ചികിത്സ, സിദ്ധവൈദ്യം, ഹോമിയോപ്പതി* തുടങ്ങിയ മേഖലകളിൽ പരിചയ സമ്പന്നരായ ഡോക്ടർമാർ അടങ്ങിയ ഒരു ഉപദേശക സമിതിയുടെ മാർഗ്ഗദർശനത്തിൽ തികച്ചും സൗജന്യമായി പ്രവർത്തിക്കുന്നതാണ് *’ലേഖരാം യോഗ ക്ലിനിക്’* എന്ന ഈ സ്ഥാപനം. *പഞ്ചമുഖീ* ചികിൽസ എന്ന ഒരു പദ്ധതി പ്രകാരം ആയിരിക്കും ഇവിടുത്തെ…

തമിഴ് വ്യാകരണ പ്രവേശിക

By Team Lekhram

സംസ്കൃതം പോലെ തന്നെ പ്രാചീനമായ ഒരു ഭാഷയാണ് തമിഴ്. മലയാളത്തിന് സംസ്കൃതമായും തമിഴുമായും അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഈ ഭാഷയെകുറിച്ച് അറിയേണ്ടതും അനിവാര്യമാണ്. പൌരസ്ത്യ ഭാഷകളുടെ പഠനവും ഗവേഷണവും നടത്തുന്ന ലേഖ്റാം ഫൗണ്ടേഷൻ സൗജന്യമായി *തമിഴ് വ്യാകരണ പ്രവേശിക* എന്ന പേരിൽ തമിഴ് ഭാഷയെകുറിച്ച് ഒരു ഓൺലൈൻ പഠന കോഴ്സ് 2022 മാർച്ച്‌ 6 ന് ഞായറാഴ്ച ആരംഭിക്കുന്നു.

കാറൽമണ്ണ വേദഗുരുകുലം ലേഖരാം ഫൌണ്ടേഷനുമായി ചേർന്ന് നടത്തുന്ന വ്യാകരണാഭിജ്ഞാ മത്സരം.

By Team Lekhram

പരീക്ഷയിൽ 80% ത്തിനു മുകളിൽ മാർക്ക് ലഭിക്കുന്നവർക്ക് പരീക്ഷയുടെ അടുത്ത ദിവസം നടത്തുന്ന മൗഖിക രൂപത്തിലുള്ള ഓൺലൈൻ പരീക്ഷയിലും പങ്കെടുക്കേണ്ടതുണ്ട്. അതിനുശേഷമായിരിക്കും വിജയികളെ തെരഞ്ഞെടുക്കുന്നത്.

ലേഖരാം യോഗ തെറാപ്പി & റിസർച്ച്‌ സെന്റർ ഉദ്ഘാടനം ചെയ്തു

By Team Lekhram

ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കലാഗ്രാമമായ വെള്ളിനേഴിയിൽ *ലേഖരാം യോഗ തെറാപ്പി & റിസർച്ച്‌ സെന്റർ* ശ്രാവണ പൂർണ്ണിമ ദിനമായ ആഗസ്റ്റ് 3 ന് തിങ്കളാഴ്ച വൈകുന്നേരം 3.30 ന് വെള്ളിനേഴി എൻഎസ്എസ് കരയോഗം സെക്രട്ടറി ശ്രീ.എം.രാജഗോപാലിന്റെ (റിട്ടയേർഡ് SI) അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാലക്കാട് ഗവ.വിക്ടോറിയ കോളേജിൽ നിന്ന് വിരമിച്ച കായിക വിഭാഗം മേധാവിയും യോഗയിൽ ഉന്നത ബിരുദാനന്തര ബിരുദവും എംഫിലും നേടിയ ശ്രീ. എം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.