പ്രച്ഛന്ന വേഷാവതരണം

By Team Lekhram

ഇന്ന് സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് രാമായണത്തിലെ കഥാപാത്രങ്ങളുടെ പ്രച്ഛന്ന വേഷാവതരണത്തിൽ നിന്നും ഏതാനും ചിത്രങ്ങൾ 🙏

സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം യു. പി സ്കൂളിൽ കാർഗിൽ വിജയദിവസം ആഘോഷിച്ചു.

By Team Lekhram

നമസ്തേ, സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം യു. പി സ്കൂളിൽ കാർഗിൽ വിജയ് ദിവസ് സമുചിതമായി ആഘോഷിച്ചു. കാലത്ത് 9:30 ന് പ്രാർത്ഥനാ സഭയിൽ വിദ്യാലയത്തിലെ ഉദയ ക്ലാസിലെ സാരൂപിന്റെ അച്ഛൻ ശ്രീ. ശങ്കരനാരായണൻ ദീപപ്രജ്ജ്വാലനം നടത്തി. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ശ്രീ. കെ. എം. രാജൻ മീമാംസക് (വൈസ് പ്രസിഡൻ്റ്, സരസ്വതി വിദ്യാനികേതൻ) അദ്ദേഹത്തിന്റെ അനുഭവം കുട്ടികളുമായി പങ്കുവെച്ചു. ഏവർക്കും പ്രചോദനം നൽകുന്ന അദ്ദേഹത്തിൻ്റെ പ്രസംഗം ഒരു നവ്യ അനുഭവമായിരുന്നു.

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES എൽപി/യുപി സ്കൂൾ അധ്യാപകരാകാൻ ഡിഎൽഎഡ് പഠിക്കാം പ്രവേശനം 101 ഗവൺമെന്റ്/എയിഡഡ് ടീച്ചേഴ്സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും സ്വാശ്രയ ടിടിഐകളിലും.അപേക്ഷാഫോറവും പ്രവേശന വിജ്ഞാപനവും www.education.kerala.gov.in ൽ നിന്ന് ലഭിക്കുന്നതാണ്.യോഗ്യത: ഹയർ സെക്കന്ററി /തത്തുല്യ പരീക്ഷ 50% മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം.സീറ്റുകളിൽ സയൻസ് വിഭാഗത്തിന് 407, ഹ്യൂമാനിറ്റീസിന് 40%, കോമേഴ്സിന് 20% എന്നിങ്ങനെ വിഭജിച്ചാണ് പ്രവേശനം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20 🙏 LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL Helpline9497525923, 8590598066,9446575923 (During…

LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI

By Team Lekhram

OPPORTUNITIES..POSSIBILITIES സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ മെയിൻസ്ട്രീം മാനേജർ: 1000 ഒഴിവുകൾ കേന്ദ്ര പൊതുമേഖലയിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ-2 ൽ മെയിൻ സ്ട്രീം മാനേജർമാരെ റിക്രൂട്ട് ചെയ്യുന്നു. ആകെ 1000 ഒഴിവുകളുണ്ട്. സ്ഥിരം നിയമനമാണ്. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ അംഗീകൃത കലാശാലാ ബിരുദവും സിഎ ഐഐബിയും. ഉയർന്ന യോഗ്യതയുള്ളവർക്കാണ് മുൻഗണന. ബാങ്ക് ഓഫിസറായി 3 വർഷത്തിൽ കുറയാതെ എക്സ്പീരിയൻസ് അല്ലെങ്കിൽ ക്ലർക്കായി 6 വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയവും എംബിഎ/പിജി ഡിപ്ലോമ…

ലോക ജനസംഖ്യാ ദിനം

By Team Lekhram

🙏 ഇന്ന് ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം യു. പി. സ്കൂളിൽ രാവിലെ 9.30ന് പ്രാർത്ഥനാസഭയിൽ ശ്രീമതി ജയശ്രീജനസംഖ്യാവർദ്ധനവ് എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു. തുടർന്ന് കുട്ടികളുടെ പോസ്റ്റർ പ്രദർശനവും നടന്നു.

രക്ഷാകർതൃ യോഗവും, സോപാനം ക്ലാസും നടത്തി

By Team Lekhram

വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം യു. പി. സ്കൂളിൽ 08.07.2023 ശനിയാഴ്ചരാവിലെ 10 മണിക്ക് രക്ഷാകർതൃ യോഗവും കൂടാതെ ശ്രീ.മുകുന്ദൻ മാസ്റ്റർ (ഭാരതീയ വിദ്യാനികേതൻ ആചാര്യ, കാര്യദർശി) അമ്മമാർക്ക് “മാതൃക ഹിന്ദു കുടുംബം” എന്ന വിഷയത്തെക്കുറിച്ച് ഒരു സോപാനം ക്ലാസും നടത്തി. തുടർന്ന് മഴക്കാല രോഗങ്ങളെ കുറിച്ച് അവബോധവും നൽകി.കൂടാതെ 2022 – 23 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ Full A + ലഭിച്ച കുട്ടികൾക്ക് അനുമോദനവും നൽകി.