ലേഖരാം എഡ്യൂക്കേഷൻ ഗ്രാന്റിന് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു
ഈ വർഷത്തെ എസ്. എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടി പ്ലസ് ടു പഠനത്തിന് സർക്കാർ /എയ്ഡഡ് സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരും സർക്കാരിന്റെയോ മറ്റേതെങ്കിലും സ്ഥാപനങ്ങളുടെയോ ആനുകൂല്യങ്ങൾ ലഭിക്കാത്തവരുമായ വിദ്യാർത്ഥികൾക്ക് വർണ്ണ – വർഗ്ഗ -ലിംഗ ഭേദമില്ലാതെ ലേഖരാം എഡ്യൂക്കേഷൻ ഗ്രാന്റിന് അപേക്ഷിക്കാം. വർണ്ണ – വർഗ്ഗ -ലിംഗ വ്യത്യാസമില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ഏതാനും യോഗ്യരായ കുട്ടികൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. സ്കോളർഷിപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കി അവ വിതരണം ചെയ്യുന്ന…