തമിഴ് വ്യാകരണ പ്രവേശിക
സംസ്കൃതം പോലെ തന്നെ പ്രാചീനമായ ഒരു ഭാഷയാണ് തമിഴ്. മലയാളത്തിന് സംസ്കൃതമായും തമിഴുമായും അഭേദ്യമായ ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഈ ഭാഷയെകുറിച്ച് അറിയേണ്ടതും അനിവാര്യമാണ്. പൌരസ്ത്യ ഭാഷകളുടെ പഠനവും ഗവേഷണവും നടത്തുന്ന ലേഖ്റാം ഫൗണ്ടേഷൻ സൗജന്യമായി *തമിഴ് വ്യാകരണ പ്രവേശിക* എന്ന പേരിൽ തമിഴ് ഭാഷയെകുറിച്ച് ഒരു ഓൺലൈൻ പഠന കോഴ്സ് 2022 മാർച്ച് 6 ന് ഞായറാഴ്ച ആരംഭിക്കുന്നു.