🕉’ ഉത്തിഷ്ഠ 2025′ വനിതാ ശാക്തീകരണ ശിൽപ്പശാല ‘UTHISHTA 2025’ GIRLS EMPOWERMENT WORKSHOP🕉

ലേഖരാം ഫൌണ്ടേഷന്റെ നേതൃത്വത്തിൽ ആറാം ക്ലാസ്സ്‌ മുതൽ പ്ലസ് ടു വരെ പഠിക്കുന്ന പെൺകുട്ടികൾക്കായി ഒരു ദ്വിദിന സൗജന്യ ശിൽപ്പശാല 2025 ഏപ്രിൽ 15 ന് വൈകുന്നേരം 4 മുതൽ ഏപ്രിൽ17
ന് വൈകുന്നേരം 4 വരെ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന ലേഖരാം കന്യാഗുരുകുലത്തിൽ വെച്ച് നടക്കുന്നു. സനാതന ധർമ്മത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ, വൈദിക സാഹിത്യങ്ങളുടെ പരിചയം, മഹാപുരുഷന്മാരുടെ കഥകൾ, യോഗപരിശീലനം, ആയുർവേദമനുശാസിക്കുന്ന ജീവിതക്രമം, വേദഗണിതം, സിവിൽ സർവീസ്, നാഷണൽ ഡിഫൻസ്‌ അക്കാദമി പോലുള്ള പരീക്ഷകളിൽ വിജയം നേടാൻ എങ്ങനെ തയ്യാറെടുക്കണം തുടങ്ങിയ വിവിധ വിഷയങ്ങളെ അധികരിച്ച് വൈദിക – ആരോഗ്യ മനഃശാസ്ത്ര രംഗത്തെ വിദഗ്ധർ ശിൽപ്പശാലക്ക് നേതൃത്വം നൽകുന്നു. ശിൽപ്പശാലയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിനികൾക്ക് സർട്ടിഫിക്കേറ്റ് നൽകുന്നതുമാണ്. താല്പര്യമുള്ളവർ ഈ ലിങ്കിൽ https://forms.gle/zkxedGFg9GYayStC6 ക്ലിക്ക് ചെയ്‌ത്‌ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9497525923, 9446575923 (കാലത്ത് 9 മുതൽ വൈകുന്നേരം 4 വരെ)
🙏
TEAM LEKHRAM KANYA GURUKULAM