സംശ്രുതേന ഗമേമഹി മാ  ശ്രുതേന വിരാധിഷി|                                                                                                                  (അഥർവ്വവേദം 1 .1 .4)

കാറൽമണ്ണ വേദഗുരുകുലം ലേഖരാം ഫൌണ്ടേഷനുമായി ചേർന്ന് നടത്തുന്ന വ്യാകരണാഭിജ്ഞാ മത്സരം.
തിയ്യതി: പൗഷ – ശുക്ല – ദ്വാദശി (15 .12.2021)
ബ്രാഹ്മണേന നിഷ്‌കാരണോ ധർമ്മ: ഷഡംഗോവേദോfധ്യേയോ ജ്ഞേയശ്ചേതി | (മഹാഭാഷ്യം, പസ്പശാഹ്നികം)
അർത്ഥം വേദജിജ്ഞാസു ഷഡംഗങ്ങളോടുകൂടിയ  വേദാധ്യയനത്തിനോടൊപ്പം അവയെ ഹൃദിസ്ഥമാക്കാണം.ഈ    ഷഡംഗങ്ങളിൽ വ്യാകരണ ശാസ്ത്രത്തേയാണ് മുഖ്യമായി കണക്കാക്കുന്നത്-മുഖം വ്യാകരണം സ്മൃതമ്|രക്ഷാർത്ഥം വേദാനാം അധ്യേയം വ്യാകരണമ്| (മഹാഭാഷ്യം ) വേദങ്ങളുടെ സംരക്ഷണത്തിനായി വ്യാകരണം അധ്യയനം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഇപ്രകാരത്തിലുള്ള ഋഷി – മുനിമാരുടെ ഉപദേശമനുസരിച്ചും അതുപോലെ മഹർഷി ദയാനന്ദ സരസ്വതിയാൽ നിർദിഷ്ടമായ മാർഗത്തെ ആദർശമായി അഗീകരിച്ചും ഇന്ന് ഗുരുകുലങ്ങളിൽ വ്യാകരണ ശാസ്ത്രത്തിന്റെ അധ്യയനാധ്യാപനം നടന്നുവരുന്നു. വൈദിക വാങ്മയത്തിന്റെയും ആർഷ പരമ്പരയുടെയും രക്ഷയും ഉന്നമനവും മുൻനിർത്തി അതിനെ പ്രാവർത്തികമാക്കുന്ന ദൗത്യം ഏറ്റെടുത്ത് നിരന്തരം മുന്നോട്ട് കുതിക്കുന്ന കാറൽമണ്ണ വേദഗുരുകുലവും, ലേഖറാം ഫൗണ്ടേഷനും സംയുക്തമായി വ്യാകരണം അധ്യയനം ചെയ്യുന്ന വിദ്യാർത്ഥികളുടെ അഭിജ്ഞയും (സ്മരണശക്തി) ഉത്സാഹവും വർദ്ധിപ്പിക്കാനായി ഓൺലൈൻ  മുഖാന്തരം വ്യാകരണാഭിജ്ഞാ മത്സരം എന്ന പേരിൽ ഒരു പ്രതിയോഗിത നടത്തുകയാണ്. മത്സരത്തിൽ വിജയിക്കുന്നവർക്ക് (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്ക്) യഥോചിതമായ സമ്മാനങ്ങളും നൽകുന്നതായിരിക്കും.
സമ്മാനങ്ങൾ
ഒന്നാം സ്ഥാനം : 5100/-രണ്ടാം സ്ഥാനം : 3100/-മൂന്നാം സ്ഥാനം : 2100/- 
മത്സരത്തിന്റെ വിഷയം 
1. അഷ്ടാധ്യായി – ഭാഷ്യം പ്രഥമാവൃത്തി (പണ്ഡിറ്റ് ബ്രഹ്മദത്ത ജിജ്ഞാസു) യുടെ മൂന്ന് അധ്യായങ്ങളടങ്ങുന്ന ഒന്നാം ഭാഗം 2. പരീക്ഷയിൽ പങ്കെടുക്കുന്നവർക്കുള്ള സൂചന:-പ്രഥമാവൃത്തി അധ്യയനം ചെയ്യുന്നവർക്കും പ്രഥമാവൃത്തിയുടെ അധ്യയനം സമാപിക്കാറായവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം.
മത്സരത്തിൽ ആകെ 50 ചോദ്യങ്ങളാണുണ്ടായിരിക്കുക. പരീക്ഷയിൽ വിദ്യാർത്ഥി സ്വന്തം ബുദ്ധി കൊണ്ടും ചിന്തനം കൊണ്ടും ഉത്തരം എഴുതണം. 

പരീക്ഷയിൽ 80% ത്തിനു മുകളിൽ മാർക്ക് ലഭിക്കുന്നവർക്ക് പരീക്ഷയുടെ അടുത്ത ദിവസം നടത്തുന്ന മൗഖിക രൂപത്തിലുള്ള ഓൺലൈൻ പരീക്ഷയിലും പങ്കെടുക്കേണ്ടതുണ്ട്. അതിനുശേഷമായിരിക്കും വിജയികളെ തെരഞ്ഞെടുക്കുന്നത്.
മത്സരത്തിൽ അഷ്ടാധ്യായി സൂത്രങ്ങളുടെ പദച്ഛേദം, വിഭക്തി, സമാസം, അർത്ഥം, ഉദാഹരണം, ശബ്ദസിദ്ധി എന്നീ വിഷയങ്ങളിലെ ചോദ്യങ്ങളാണ് ഉണ്ടായിരിക്കുക. ഇതുകൂടാതെ സൂത്ര സംബന്ധമായ മറ്റു ചോദ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കാൻ താഴെപറയുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. https://docs.google.com/forms/d/e/1FAIpQLSevEDEQvxbd1FlxF5pBElhRSf8CJw8E8XPVhB2jVmW0ORMdfg/viewform?usp=pp_url
രജിസ്‌ട്രേഷൻ അവസാനിക്കുന്ന സമയം 10.12.2021വൈകുന്നേരം 5 മണിയാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക  7907077891, 96456 02603