നമസ്തേ,
സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം യു. പി സ്കൂളിൽ പുതിയ അധ്യയന വർഷം വിവിധപരിപാടികളോടെ പ്രവേശനോത്സവം ആഘോഷിച്ചു. കാലത്ത് 9.30 ന് അഗ്നിഹോത്രത്തോടുകൂടി ആരംഭിച്ച ആഘോഷപരിപാടി ശ്രീ. സന്ദീപ് ജി (Director, Center for South Indian Studies) ഉദ്ഘാടനം ചെയ്തു. കൂടാതെ
വിദ്യാർത്ഥികൾക്കായി പുതുതായി നിർമ്മിച്ച കമ്പ്യൂട്ടർ ലാബ് ശ്രീ. സന്ദീപ്, ശ്രീ. പി. എൻ. ശ്രീരാമൻ (രക്ഷാധികാരി, SVN, വെള്ളിനേഴി) എന്നിവർ ഉദ്ഘാടനം നിർവ്വഹിച്ചു.
ശ്രീമതി രജനി (പ്രധാന അധ്യാപിക, SVN, വെള്ളിനേഴി) സ്വാഗതവും ,ശ്രീ. ഗോവിന്ദ ദാസ് മാസ്റ്റർ അദ്ധ്യക്ഷ ഭാഷണവും, ശ്രീമതി സൗമ്യ നന്ദി പ്രകാശനവും ചെയ്തു.
അറിവിൻ്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് മധുരം നൽകി ഉച്ചക്ക് 12 മണിയോടെ വിദ്യാലയം പിരിഞ്ഞു.







