വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം യു. പി. സ്കൂളിൽ 08.07.2023 ശനിയാഴ്ചരാവിലെ 10 മണിക്ക് രക്ഷാകർതൃ യോഗവും കൂടാതെ ശ്രീ.മുകുന്ദൻ മാസ്റ്റർ (ഭാരതീയ വിദ്യാനികേതൻ ആചാര്യ, കാര്യദർശി) അമ്മമാർക്ക് “മാതൃക ഹിന്ദു കുടുംബം” എന്ന വിഷയത്തെക്കുറിച്ച് ഒരു സോപാനം ക്ലാസും നടത്തി. തുടർന്ന് മഴക്കാല രോഗങ്ങളെ കുറിച്ച് അവബോധവും നൽകി.കൂടാതെ 2022 – 23 അധ്യയന വർഷത്തിൽ SSLC പരീക്ഷയിൽ Full A + ലഭിച്ച കുട്ടികൾക്ക് അനുമോദനവും നൽകി.



