ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കലാഗ്രാമമായ വെള്ളിനേഴിയിൽ *ലേഖരാം യോഗ തെറാപ്പി & റിസർച്ച് സെന്റർ* നടത്തുന്ന സൗജന്യ യോഗാപരിശീലനത്തിൻെറ പുതിയ ബാച്ച് 2022 ഒക്ടോബർ 2 ന് ആരംഭിക്കുന്നു.
*യോഗാതെറാപ്പി, ആയുർവേദം, അലോപ്പതി, പ്രകൃതി ചികിത്സ, സിദ്ധവൈദ്യം, ഹോമിയോപ്പതി* തുടങ്ങിയ മേഖലകളിൽ പരിചയ സമ്പന്നരായ ഡോക്ടർമാർ അടങ്ങിയ ഒരു ഉപദേശക സമിതിയുടെ മാർഗ്ഗദർശനത്തിൽ തികച്ചും സൗജന്യമായി പ്രവർത്തിക്കുന്നതാണ് *’ലേഖരാം യോഗ ക്ലിനിക്’* എന്ന ഈ സ്ഥാപനം. *പഞ്ചമുഖീ* ചികിൽസ എന്ന ഒരു പദ്ധതി പ്രകാരം ആയിരിക്കും ഇവിടുത്തെ ചികിത്സാരീതി. ദിനചര്യ, ഭക്ഷണക്രമം, ഉചിതമായ വ്യായാമം, പ്രകൃതിയോടിണങ്ങിയ ജീവിതം, വ്യക്തിശുചിത്വം എന്നിവയാണ് ഈ ചികിത്സാപദ്ധതിയുടെ മുഖമുദ്ര. വിവിധ തരം ജീവിതശൈലീ രോഗങ്ങൾ ചിട്ടയോടെയുള്ള യോഗാഭ്യാസത്തിലൂടെ ഭേദമാകുന്നതാണ്. മൈഗ്രേൻ, സൈനസൈറ്റിസ്, രക്തസമ്മർദ്ദം, പ്രമേഹം. നടുവേദന, ആസ്തമ. ഗ്യാസ്ട്രബിൾ തുടങ്ങിയ രോഗങ്ങളുടെ നിയന്ത്രണം യോഗയിലൂടെ സാധ്യമാണ്.
*ലേഖരാം യോഗാ തെറാപ്പി സെന്റർ ഉപദേശക സമിതി*
1. ഡോ.(പ്രൊഫ.) ശശികുമാർ നെച്ചിയിൽ, എം.ഡി.(ആയു.), നെച്ചിയിൽ ആയുർവേദ വൈദ്യശാല, കാറൽമണ്ണ.
2. ഡോ.വി.നാരായണൻ, എം.ബി.ബി.എസ്, ഡി. സി.എഛ്, സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ, അഗളി.
3. പ്രോഫ. എം. രാജേന്ദ്രൻ, പാലക്കാട് ഗവ.വിക്ടോറിയ കോളേജ് കായികവകുപ്പ് വിഭാഗം മുൻ മേധാവി &
സംസ്ഥാന യോഗാ അസോസിയേഷൻ മുൻ ഉപാധ്യക്ഷൻ.
4.ഡോ. രാഗുൽ. കെ.ആർ, ബി.എസ്.എം. എസ്, കൂട്ടുങ്ങൽ വൈദ്യശാല, ഒറ്റപ്പാലം.
5. ഡോ. ഷാജി ചാക്കോ, ഡി.എൻ. വൈ. എസ്, ജീവധാര വെൽനസ് സെന്റർ, ശ്രീകൃഷ്ണപുരം.
6. ഡോ.അനിഷ് മോഹൻ, ഡി.എഛ്.എം എസ്, ഹോമിയോ കെയർ, നെല്ലായ.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്‌സൈറ്റ് https://lekhramfoundation.org/lekhram-yoga-therapy-and-research-center/...
സന്ദർശിക്കുക. രജിസ്‌ട്രേഷനു വേണ്ടി ബന്ധപ്പെടേണ്ട നമ്പർ 7907077891, 9446017440
എന്ന്,
കെ. എം. രാജൻ മീമാംസക്,
ഡയറക്ടർ
ലേഖരാം ഫൌണ്ടേഷൻ