പെൺകുട്ടികൾക്ക് മാത്രമായി സാഗോപാങ്ഗ വേദപഠനത്തിന് ഉപകരിക്കുന്ന കേരളത്തിലെ ആദ്യ കന്യാഗുരുകുലം കലാഗ്രാമമായ വെള്ളിനേഴിയിൽ 2024 ഏപ്രിൽ 9 ന് (നിരയന പഞ്ചാംഗം അനുസരിച്ച് വിക്രമസംവത്സരം 2081 ചൈത്ര ശുക്ലപ്രതിപദ) പ്രവർത്തനം ആരംഭിക്കുന്നു.

ലേഖരാം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ ആരംഭിക്കുന്ന കന്യാഗുരുകുലത്തിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ജാതി – മത പരിഗണന കൂടാതെ ജിജ്ഞാസുക്കളായ പെൺകുട്ടികൾക്ക് വേദം പഠിക്കാനുള്ള സൗകര്യം ഈ ഗുരുകുലത്തിൽ ലഭ്യമായിരിക്കും. പത്താം ക്ലാസ്സ്‌ പാസ്സായ ഏതാനും പെൺകുട്ടികൾക്കാണ് ആദ്യ ബാച്ചിൽ പ്രവേശനം നൽകുക. തികച്ചും വൈദിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ ആർഷ പദ്ധതി പ്രകാരമായിരിക്കും പാഠ്യപദ്ധതി. സംസ്കൃത – രാഷ്ട്രഭാഷാ മാധ്യമങ്ങളിലൂടെ വേദവേദാംഗ, ദർശന ഉപനിഷത്ത്, അഷ്ടാംഗയോഗ, അഷ്ടാദ്ധ്യായി വ്യാകരണമടക്കമുള്ള ഉന്നതമായ അറിവുകൾ നേടുന്നതിനോടൊപ്പം ഷോഡശക്രിയകൾ അടക്കമുള്ള കർമ്മകാണ്ഡങ്ങൾ ചെയ്യിപ്പിക്കുന്നതിനുമുള്ള പരിശീലനവും നൽകുന്നതാണ്. ബ്രഹ്മചാരിണികൾ ഗുരുകുലത്തിൽ താമസിച്ചുതന്നെ പഠിക്കണം. കേന്ദ്രീയ സംസ്‌കൃത സർവകലാശാല (Central Sanskrit University, Delhi) യുടെ പ്ലസ് ടു (പ്രാക് ശാസ്ത്രി) കോഴ്സ് പഠിക്കാനും സൗകര്യം ഉണ്ടായിരിക്കും.

ഗുരുകുലത്തിലെ വ്യാവഹാരിക ഭാഷ സംസ്കൃതമായിരിക്കും. പ്രവേശനപരീക്ഷക്കും നേരിട്ടുള്ള അഭിമുഖത്തിനും ശേഷം യോഗ്യരാണെന്ന് ബോധ്യപ്പെട്ടവർക്ക് മാത്രമേ പ്രവേശനം ലഭിക്കുകയുള്ളു. പഠനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും (വൈദിക പഠനം സൗജന്യമായിരിക്കും. എന്നാൽ പ്ലസ് ടു പഠനത്തിന് യൂണിവേഴ്സിറ്റി നിശ്ചയിക്കുന്ന ഫീസും മറ്റും വിദ്യാർത്ഥികൾ സ്വയം വഹിക്കണം). ഗുരുകുലത്തിലെ നിയമങ്ങൾ കർശനമായും പാലിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 7907077891(കാലത്ത് 8.30 മുതൽ വൈകുന്നേരം 5 മണി വരെ)
Email: lekhramfoundation@gmail.com

എന്ന്,

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്,
ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി.