കഴിഞ്ഞ നാലുവർഷമായി വെള്ളിനേഴി കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തുന്ന ലേഖരാം ഫൌണ്ടേഷൻ ചാരിറ്റമ്പിൾ ട്രസ്റ്റിന്റെ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ആവണി അവിട്ടം ദിനമായ ആഗസ്റ്റ് 19 ന് കാലത്ത് 9 ന് നടന്നു. ഇതോടൊപ്പം ലേഖരാം കന്യാഗുരുകുലം സംസ്കൃത പാഠശാലയുടെയും പ്രവർത്തനവും ആരംഭിച്ചു. വേദഗുരുകുലം ആചാര്യൻ അഖിലേഷ് ആര്യയുടെ നേതൃത്വത്തിൽ നടന്ന വിശേഷാൽ അഗ്നിഹോത്രത്തിന് ശേഷം വേദഗുരുകുലം കുലപതി പണ്ഡിതരത്നം ഡോ. പി. കെ. മാധവന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പാലക്കാട് നഗരസഭ ചെയർ പേഴ്സൺ ശ്രീമതി. പ്രമീള ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു. വേദപ്രചാരിക ആചാര്യ ദേവി, ശ്രീ അനിൽ വൈദിക്, പെരുമ്പാവൂർ ആര്യസമാജം അധ്യക്ഷൻ ശ്രീ. കെ. കെ. ജയൻ ആര്യ, വേദഗുരുകുലം ആചാര്യൻമാരായ ശ്രീ അഖിലേഷ് ആര്യ, ആചാര്യ സുരേഷ് ആര്യ, മുതിർന്ന ഹിന്ദു സംഘടനാ പ്രവർത്തകനായ ശ്രീ. വി. കെ. അപ്പുക്കുട്ടി, ലേഖരാം ഫൌണ്ടേഷൻ ചെയർമാൻ ശ്രീ വി. ഗോവിന്ദ ദാസ് മാസ്റ്റർ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികൾ ചടങ്ങിൽ സംസാരിച്ചു. ലേഖരാം ഫൌണ്ടേഷൻ ഡയറക്ടർ ശ്രീ. കെ. എം. രാജൻ മീമാംസക് സ്വാഗതവും കോശാധ്യക്ഷൻ ശ്രീ. പി. ശിവശങ്കരൻ നന്ദിയും പ്രകാശിപ്പിച്ചു. വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ വിദ്യാർത്ഥികളുടെയും വേദഗുരുകുലം ബ്രഹ്മചരികളുടെയും യോഗ പ്രദർശനവും നടന്നു. ഉദ്ഘാടന ചടങ്ങിനുശേഷം സദ്യയും ഉണ്ടായിരുന്നു.