കഴിഞ്ഞ നാലുവർഷമായി വെള്ളിനേഴി കേന്ദ്രീകരിച്ചു പ്രവർത്തനം നടത്തുന്ന ലേഖരാം ഫൌണ്ടേഷൻ ചാരിറ്റമ്പിൾ ട്രസ്റ്റിന്റെ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം 2024 ആഗസ്റ്റ്‌ 19 ന് തിങ്കളാഴ്ച കാലത്ത് 9 ന് നടക്കുന്നതാണ്. ലേഖരാം കരിയർ ഗൈഡൻസ് ബ്യുറോ ആന്റ് പ്ലേസ്മെന്റ് സെൽ, പെൺകുട്ടികൾക്കായുള്ള സംസ്‌കൃത പാഠശാലയായ ലേഖരാം കന്യാഗുരുകുലം എന്നിവയും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതാണ്. ആവണി അവിട്ടം ദിനമായ ആഗസ്റ്റ്‌ 19 ന് കാലത്ത് വേദപ്രചാരിക ആചാര്യ ദേവിയുടെ നേതൃത്വത്തിൽ നടക്കുന്ന വിശേഷാൽ അഗ്നിഹോത്രത്തിന് ശേഷം വേദഗുരുകുലം കുലപതി പണ്ഡിതരത്നം ഡോ. പി. കെ. മാധവന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ പാലക്കാട്‌ നഗരസഭ ചെയർ പേഴ്സൺ ശ്രീമതി. പ്രമീള ശശിധരൻ ഉദ്ഘാടനം നിർവഹിക്കുന്നതാണ്. വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ശ്രീമതി. പി. ആർ. സുധ, ശ്രീ. അനിൽ വൈദിക്, പെരുമ്പാവൂർ ആര്യസമാജം അധ്യക്ഷൻ ശ്രീ. കെ. കെ. ജയൻ ആര്യ, വേദഗുരുകുലം ആചാര്യൻമാരായ ശ്രീ അഖിലേഷ് ആര്യ, ആചാര്യ സുരേഷ് ആര്യ തുടങ്ങി നിരവധി വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.

എല്ലാ ധർമ്മപ്രേമികളെയും ഈ ചടങ്ങിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

🙏

എന്ന്,

ലേഖരാം ഫൌണ്ടേഷന് വേണ്ടി,

വി. ഗോവിന്ദ ദാസ്
ചെയർമാൻ

കെ. എം. രാജൻ മീമാംസക്
ഡയറക്ടർ