നിർധനരായ, പഠനത്തിൽ മികവ് കാണിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിനായി എല്ലാ വർഷവും നൽകി വരാറുള്ള ധനസഹായ പദ്ധതിയായ ലേഖരാം എജ്യുക്കേഷണൽ ഗ്രാൻ്റ് ഇന്ന് (27.01.2024) കാലത്ത് 9 ന് കാറൽമണ്ണ വേദഗുരുകുലത്തിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്‌തു. ചടങ്ങിൽ സ്വാമി ആശുതോഷ് ജി പരിവ്രാജക്, പണ്ഡിതരത്നം ഡോ. പി. കെ. മാധവൻ, ആചാര്യ അഖിലേഷ് ആര്യ (ആചാര്യ, വേദഗുരുകുലം) ശ്രീ. ബലേശ്വർ മുനി (ഡൽഹി), ശ്രീ. കുമാർ അഭിമന്യു ആര്യ (സെക്രട്ടറി, ആര്യസമാജം മാറത്തല്ലി, ബംഗളുരു), ഡോ. ശശികുമാർ നെച്ചിയിൽ MD, (ആയു.), ശ്രീ. കെ. എം. രാജൻ മീമാംസക് (ഡയറക്ടർ, ലേഖരാം ഫൌണ്ടേഷൻ), ശ്രീ. കെ. കെ. ജയൻ ആര്യ (പ്രസിഡൻ്റ്, ആര്യസമാജം പെരുമ്പാവൂർ) തുടങ്ങിയവരും പങ്കെടുത്തു.




