BSF, CISF, CRPF, SSB, ITBP എന്നീ സേനകളിലെ Constable (GD) തസ്തികയിലേക്കും ASSAM RIFLES ലെ Rifleman (GD) തസ്തികയിലേക്കും NCB യിലെ Sepoy തസ്തിയിലേക്കും Staff Selection Commission (SSC) അപേക്ഷ ക്ഷണിച്ചു. മൊത്തം 24369 ഒഴിവുകളാണുള്ളത്. 1997 ജനുവരി രണ്ടിനും 2005 ജനുവരി ഒന്നിനും ( രണ്ട് തീയതിയും ഉൾപ്പെടെ) മധ്യേ ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷ അയക്കാം. OBC വിഭാഗത്തിന് മൂന്നു വർഷത്തെയും SC/ST വിഭാഗത്തിന് അഞ്ച് വർഷത്തെയും നിയമാനുസൃത വയസ്സ് ഇളവ് ലഭിക്കും. 27/10/2022 മുതൽ 30/11/2022 വരെ ആപ്ലിക്കേഷൻ ഓൺലൈനായി(https://ssc.nic.in) അയക്കാം.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് പാസ് ആയിരിക്കണം.
ആൺകുട്ടികൾക്ക് 170 സെന്റീമീറ്ററും(ST – 162.5 cm) പെൺകുട്ടികൾക്ക് 157 സെന്റീ മീറ്ററും(ST – 150 cm) ഉയരം ഉണ്ടായിരിക്കണം.
ശമ്പളം : 21700 – 69100 രൂപ.
എഴുത്ത് പരീക്ഷയുടെയും കായിക പരീക്ഷയുടെയും വൈദ്യ പരിശോധനയുടെയും അടിസ്ഥാനത്തിൽ മെറിറ്റിൽ എത്തുന്ന ഉദ്യോഗാർത്ഥികൾക്കായിരിക്കും നിയമനം. കമ്പ്യൂട്ടർ അധിഷ്ഠിതമായ എഴുത്ത് പരീക്ഷ 2023 ജനുവരിയിൽ ആയിരിക്കും.

ലേഖരാം ഫൌണ്ടേഷന്റെ അനുബന്ധ സ്ഥാപനമായ ലേഖരാം കരിയർ ഗൈഡൻസ് ബ്യുറോ & പ്ലേസ്മെന്റ് സെൽ സായുധ സേനകളിലേക്ക് തെരഞ്ഞെടുക്കാൻ അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് കാറൽമണ്ണ വേദഗുരുകുലത്തിൽ വെച്ച് സൗജന്യമായി കായിക – എഴുത്തു പരീക്ഷാ പരിശീലനം നൽകുന്നു. താല്പര്യമുള്ള അപേക്ഷകർ 2022 നവംബർ 6 ന് ഞായറാഴ്ച കാലത്ത് 9 ന് രക്ഷിതാക്കൾക്കൊപ്പം ഒരു സ്‌ക്രീനിംഗ് ടെസ്റ്റിന് എത്തുക. സ്ക്രീനിംഗ് ടെസ്റ്റിൽ വിജയിച്ചവർക്ക് മാത്രമേ പരിശീലനം നൽകുകയുള്ളു. സ്ക്രീനിംഗ് ടെസ്റ്റിന് വരുന്നവർ ഷോർട്സ്, ബനിയൻ, ടീഷർട്ട്, ഷൂസ് എന്നിവ കൊണ്ടുവരണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ചു ഉടൻ രജിസ്റ്റർ ചെയ്യുക.

https://forms.gle/mkH54YrBKFMHUnqz6

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 9446575923, 85905 98066 (കാലത്ത് 8.30 മുതൽ വൈകുന്നേരം 5 വരെ)

എന്ന്,

🙏

വി. ഗോവിന്ദദാസ്
ചെയർമാൻ
ലേഖരാം ഫൌണ്ടേഷൻ