OPPORTUNITIES..POSSIBILITIES

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ മെയിൻസ്ട്രീം മാനേജർ: 1000 ഒഴിവുകൾ

കേന്ദ്ര പൊതുമേഖലയിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മിഡിൽ മാനേജ്മെന്റ് ഗ്രേഡ് സ്കെയിൽ-2 ൽ മെയിൻ സ്ട്രീം മാനേജർമാരെ റിക്രൂട്ട് ചെയ്യുന്നു. ആകെ 1000 ഒഴിവുകളുണ്ട്. സ്ഥിരം നിയമനമാണ്. യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ അംഗീകൃത കലാശാലാ ബിരുദവും സിഎ ഐഐബിയും. ഉയർന്ന യോഗ്യതയുള്ളവർക്കാണ് മുൻഗണന. ബാങ്ക് ഓഫിസറായി 3 വർഷത്തിൽ കുറയാതെ എക്സ്പീരിയൻസ് അല്ലെങ്കിൽ ക്ലർക്കായി 6 വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയവും എംബിഎ/പിജി ഡിപ്ലോമ (റിസക് മാനേജ്മെന്റ് ട്രഷറി മാനേജ്മെന്റ് ഫോറെക്സ് ട്രേഡ് ഫിനാൻസ്) എംസിഎ/ സിഎ/ ഐ സി ഡബ്ലിയുഎ/സിഎംഎ/സിഎഫ്എ/ പിജിഡിഎം (ബാങ്കിങ് ആൻഡ് ഫിനാൻസ്) യോഗ്യതയും ഉണ്ടാകണം. ക്രഡിറ്റ്/ ഫോറിൻ എക്സ്ചേഞ്ച്/മാർക്കറ്റിങ് എക്സ്പീരിയൻസുള്ളവർക്ക് സാധ്യത കൂടും. 31-8-2023 ൽ 32 വയസ് കവിയരുത്. കമ്പ്യൂട്ടറിൽ നല്ല പരിജ്ഞാനവും വർക്കിങ് നോളഡ്ജും അനിവാര്യം.

ഓൺലൈൻ രജിസ്ട്രേഷൻ ജൂലൈ 15 വരെ, സെലക്ഷൻ ടെസ്റ്റ്/ ഓൺലൈൻ പരീക്ഷ ഓഗസ്റ്റിൽ നടക്കുന്നതാണ്.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 8590598066,
9446575923 (During 8.30 AM to 5 PM