ലേഖ് രാം കരിയർ ഗൈഡൻസ് ബ്യൂറോ ആൻഡ് പ്ലേസ്മെന്റ് സെൽ എന്ന സൗജന്യ സേവാകേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനം
2022 ഒക്ടോബർ 24 ന് തിങ്കളാഴ്ച കാലത്ത് 10 മണിക്ക് വെള്ളിനേഴി എൻ. എസ്. എസ്. ഓഡിറ്റോറിയത്തിൽ വെച്ച് വെള്ളിനേഴി ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ. വി. സോമകുമാരന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വെള്ളിനേഴി പഞ്ചായത്ത് അംഗം ശ്രീ. ഒ. ഗോപാലകൃഷ്ണൻ നിർവഹിച്ചു.
ഇതിനോടനുബന്ധിച്ച് ലേഖ് രാം ഫൗണ്ടേഷനും തൃശ്ശൂർ ജില്ലാ എംപ്ലോയമെന്റ് എക്സചേഞ്ചും സംയുക്തമായി എട്ടാം ക്ലാസ് മുതൽ ഡിഗ്രിവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും സർക്കാർ – സർക്കാരിതര മേഖലകളിലുള്ള തൊഴിൽ സാധ്യതകളെക്കുറിച്ച് വിശദീകരിക്കുന്ന ഒരു സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ്സ്
പ്രമുഖ കരിയർ ഗൈഡൻസ് വിദഗ്ധനായ ശ്രീ. ഷൗക്കത്തലി ടി. എം (ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ, ഡിസ്ട്രിക്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് , തൃശ്ശൂർ) എടുത്തു. ലേഖ് രാം ഫൗണ്ടേഷൻ ചെയർമാൻ ശ്രീ. വി. ഗോവിന്ദ ദാസ് മാസ്റ്റർ സ്വാഗതവും ഡയരക്ടർ ശ്രീ. കെ. എം. രാജൻ മീമാംസക് നന്ദി പ്രകാശനവും നടത്തി. UPSC യും PSC യും മറ്റും നടത്തുന്ന മത്സരപരീക്ഷകൾക്കുള്ള പരിശീലവും രജിസ്ട്രേഷൻ സൗകര്യവും ഈ കേന്ദ്രത്തിൽ ഉണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 7907077891, 9446017440 (കാലത്ത് 8.30 മുതൽ വൈകുന്നേരം 5 വരെ)