*OPPORTUNITIES..POSSIBILITIES*
*കോഴിക്കോട് ഐഐഎമ്മിൽ പിഎച്ച്ഡി പ്രവേശനം*
ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് (ഐഐഎം) കോഴിക്കോട് 2024 വർഷത്തെ പിഎച്ച്ഡി പ്രോഗ്രാം പ്രവേശനത്തി ന് അപേക്ഷകൾ ക്ഷണിച്ചു. ഇക്കണോമിക്സ്, ഫിനാൻസ്-അക്കൗണ്ടിങ് ആന്റ് കൺട്രോൾ, ഹ്യൂമാനിറ്റീസ് ആന്റ് ലിബറൽ ആർട്‌സ് ഇൻ മാനേജ്മെന്റ്റ്, ഇൻഫർമേഷൻ സി സ്‌റ്റംസ്, മാർക്കറ്റിങ് മാനേജ്മെന്റ്, ഓർഗനൈസേഷണൽ ബിഹേവിയർ ആൻ്റ് ഹ്യൂമെൻ റിസോഴ്‌സസ്, ക്വാണ്ടിറ്റേറ്റീവ് മെത്തേഡ്സ് ആന്റ് ഓപ്പറേഷൻസ് മാനേജ്‌മെന്റ്, സ്ട്രാറ്റജിക് മാനേജ്‌മെന്റ് എന്നിവ സ്പെഷ്യലൈസേഷനുകളാണ്. ഒരാൾക്ക് രണ്ട് സ്പെഷ്യലൈസേഷനുകൾ വരെ തെരഞ്ഞെടുക്കാം.
പ്രവേശന യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ മൊത്തം 55 ശതമാനം മാർക്കിൽ കുറയാതെ പോസ് റ്റ് ഗ്രാഡുവേറ്റ് ബിരുദം അ ല്ലെങ്കിൽ 50 ശതമാനം മാർക്കോടെ ബിരുദവും സിഎ/ ഐസിഡബ്ല്യുഎ/സിഎംഎ/ സിഎസ് പ്രൊഫഷണൽ യോഗ്യതയും അല്ലെങ്കിൽ മൊത്തം 75 ശതമാനം മാർ ക്കിൽ കുറയാതെ നാലുവർ ഷത്തെ ബാച്ചിലേഴ്‌സ് ബിരുദം. പ്രായപരിധിയില്ല . എസ്‌സി/എസ്‌ടി/പിഡ ബ്ലൂബിഡി/ഒബിസി നോൺ ക്രീമിലെയർ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് യോഗ്യതാപ രീക്ഷയിൽ 5% മാർക്കിളവു ണ്ട്. അവസാനവർഷ യോ ഗ്യതാപരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. ഐഐഎം ക്യാറ്റ്/ഗേറ്റ്/യുജിസി-ജെആർഎഫ്/ഐഐഎംബി ടെസ്‌റ്റ് സ്കോർ/ യോഗ്യത നേടിയിരിക്കണം. (ഐഐഎംബി ടെസ്‌റ്റ് ജനുവരി 28 ന് നടക്കും. ജനുവരി 25 നകം അപേക്ഷിക്കണം. വിവരങ്ങൾ www. iimb.ac.in ൽ ലഭിക്കും).
വിശദവിവരങ്ങളടങ്ങി യ പ്രവേശന വിജ്‌ഞാപനം www.iimk.ac.in/academic ലിങ്കിലുണ്ട്. നിർദ്ദേശാനുസ രണം ഓൺലൈനായി ജ നുവരി 31 വരെ അപേക്ഷി ക്കാം. അപേക്ഷാഫീസ് 1000 രൂപ.
*LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL*
*Helpline*
9497525923, 9446575923 (During 8.30 AM to 5 PM)