ലേഖ് രാം ഫൗണ്ടേഷനും തൃശ്ശൂർ ജില്ലാ എംപ്ലോയമെന്റ് എക്സചേഞ്ചും* സംയുക്തമായി എട്ടാം ക്ലാസ് മുതൽ ഡിഗ്രിവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും സർക്കാർ – സർക്കാരിതര മേഖലകളിലുള്ള തൊഴിൽ സാധ്യതകളെക്കുറിച്ച് വിശദീകരിക്കുന്ന ഒരു *സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ്സ്‌* ഈ വരുന്ന *ഒക്ടോബർ 24 ന് തിങ്കളാഴ്ച (ദീപാവലി ദിനം) കാലത്ത് 10 മുതൽ 12.30 വരെ വെള്ളിനേഴി എൻ. എസ്. എസ്. ഓഡിറ്റോറിയത്തിൽ* വെച്ച് നടക്കുന്നതാണ്.

*വെള്ളിനേഴി ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ. വി. സോമകുമാരന്റെ* അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് *ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. കെ. ശ്രീധരൻ മാസ്റ്റർ* ഉദ്ഘാടനം ചെയ്യുന്നു. 

*ലേഖ് രാം കരിയർ ഗൈഡൻസ് ബ്യൂറോ ആൻഡ് പ്ലേസ്മെന്റ് സെൽ* എന്ന സൗജന്യ സേവാ കേന്ദ്രത്തിന്റെ ഔപചാരിക ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കുന്നതാണ്.

*വെള്ളിനേഴി പഞ്ചായത്ത്‌ അംഗം ശ്രീമതി. സി. ജലജ* ആശംസകൾ അർപ്പിക്കുന്നതാണ്.

*പ്രമുഖ കരിയർ ഗൈഡൻസ് വിദഗ്ധനായ ശ്രീ. ഷൗക്കത്തലി ടി. എം (ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ, ഡിസ്ട്രിക്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് , തൃശ്ശൂർ)* തുടർന്ന് ക്ലാസ്സ് എടുക്കുന്നതാണ്.

ഈ ക്ലാസ്സിൽ പങ്കെടുക്കാൻ താല്പ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിയ്ക്കുക.

https://forms.gle/adbAmE6qKUxbaG3FA