നമസ്തേ,

സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം യു. പി സ്കൂളിൽ കാർഗിൽ വിജയ് ദിവസ് സമുചിതമായി ആഘോഷിച്ചു. കാലത്ത് 9:30 ന് പ്രാർത്ഥനാ സഭയിൽ വിദ്യാലയത്തിലെ ഉദയ ക്ലാസിലെ സാരൂപിന്റെ അച്ഛൻ ശ്രീ. ശങ്കരനാരായണൻ ദീപപ്രജ്ജ്വാലനം നടത്തി. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ശ്രീ. കെ. എം. രാജൻ മീമാംസക് (വൈസ് പ്രസിഡൻ്റ്, സരസ്വതി വിദ്യാനികേതൻ) അദ്ദേഹത്തിന്റെ അനുഭവം കുട്ടികളുമായി പങ്കുവെച്ചു. ഏവർക്കും പ്രചോദനം നൽകുന്ന അദ്ദേഹത്തിൻ്റെ പ്രസംഗം ഒരു നവ്യ അനുഭവമായിരുന്നു.