ലേഖരാം യോഗ തെറാപ്പി & റിസർച്ച് സെന്റർ, വെള്ളിനേഴി (ചെങ്ങിണിക്കോട്ട് കാവിന് സമീപം) ആഭിമുഖ്യത്തിൽ ജൂൺ 21 ന് അന്താരാഷ്ട്ര യോഗദിനാചരണം വിവിധ പരിപാടികളോടെ നടത്തുന്നു. ശ്രീമതി. പാർവതി വിജയഗോപാലിന്റെ അധ്യക്ഷതയിൽ കാലത്ത് 10 ന് നടക്കുന്ന യോഗത്തിൽ വെള്ളിനേഴി പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ശ്രീമതി. പി. ആർ. സുധ യോഗാഭ്യാസ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുന്നതാണ്. യോഗാചാര്യ ശ്രീമതി. ശ്രീലക്ഷ്മി പി.
(B. Sc. Yoga therapy from S-Vyasa University, Bangalore) യോഗാഭ്യാസ പരിശീലനം നയിക്കും. ശ്രീമതി. ദേവി ബാലകൃഷ്ണൻ, ശ്രീമതി.
പി. ആർ. ലളിത എന്നിവർ ആശംസകൾ അർപ്പിക്കും. സ്ത്രീകൾക്കുള്ള സ്ത്രീകളാൽ നയിക്കുന്ന യോഗപരിശീലനം ഇതോടൊപ്പം ആരംഭിക്കുന്നതാണ്. യോഗപരിശീലനത്തിന് ചേരാൻ താല്പര്യമുള്ള അമ്മമാരും പെൺകുട്ടികളും ഈ ലിങ്കിൽ
ക്ലിക്ക് ചെയ്ത് പേര് രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് 9497525923, 9446575923 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് (കാലത്ത് 9 മുതൽ വൈകുന്നേരം 5 വരെ)
TEAM LEKHRAM FOUNDATION