അന്തർദേശീയ യോഗാ ദിനത്തിനോട് അനുബന്ധിച്ച് 2023 ജൂൺ 21 ന് കാലത്ത് 9 ന് സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന യോഗ പ്രദർശനം ചെർപ്പുളശ്ശേരി ഗവ. വോക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ മുൻ പ്രിൻസിപ്പാൾ ശ്രീ. വി. ഗോവിന്ദദാസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സന്തോഷകരമായ ജീവിതത്തിനും ആരോഗ്യത്തിനും നിത്യവും യോഗ അഭ്യസിക്കുക എന്ന സന്ദേശം അദ്ദേഹം കുട്ടികൾക്ക് കൈമാറി. വിദ്യാർഥികൾ യോഗ പ്രദർശനം നടത്തി. സൂര്യനമസ്കാരം ചെയ്തു. കുട്ടികളോടൊപ്പം തന്നെ വിദ്യാലയത്തിലെ എല്ലാ അധ്യാപകരും, അനധ്യാപകരും , രക്ഷിതാക്കളും യോഗ ദിനത്തിൽ യോഗ പരിശീലനം ചെയ്തു കുട്ടികൾക്ക് മാതൃകയായി.
![](https://lekhramfoundation.org/wp-content/uploads/2023/06/SVN-YOGA-1-1024x576.jpeg)
![](https://lekhramfoundation.org/wp-content/uploads/2023/06/SVN-YOGA-2-1024x816.jpeg)
![](https://lekhramfoundation.org/wp-content/uploads/2023/06/SVN-YOGA-3-1024x768.jpeg)
![](https://lekhramfoundation.org/wp-content/uploads/2023/06/SVN-YOGA-4-1024x768.jpeg)