ലേഖരാം ഫൌണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം യു. പി. സ്കൂൾ 37-ാംവാർഷികാഘോഷം കേണൽ. എം. അച്ചുതൻ (Retd.) (അഖില ഭാരതീയ പൂർവ്വ സൈനിക് സെവാ പരിഷത്ത് സംസ്ഥാന വർക്കിങ് പ്രസിഡൻറ്)
വൈകീട്ട് 6.30 മണിക്ക് ഉദ്ഘാടനം ചെയ്ത് ആരംഭിച്ചു. ശ്രീ. വി. ഗോവിന്ദ ദാസ് (ചെയർമാൻ, ലേഖരാം ഫൌണ്ടേഷൻ & വിദ്യാലയസമിതി അദ്ധ്യക്ഷൻ) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ശ്രീ. ശിവശങ്കരൻ. പി (വിദ്യാലയസമിതി ഖജാൻജി) സ്വാഗതപ്രസംഗവും, ശ്രീമതി. രജനി പി (പ്രധാന അധ്യാപിക) വിദ്യാലയ റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീ. പി. എ. സജീവ് (ലക്ഷ്‌മീനാരായണ പുലാപ്പറ്റ വിദ്യാലയ സെക്രട്ടറി, ബി. വി. എൻ മുൻ ജില്ല കാര്യദർശ്ശി) മുഖ്യ പ്രഭാഷണം നടത്തി. ശ്രീ ഒ. ഗോപാലകൃഷ്‌ണൻ (മെമ്പർ, വെള്ളിനേഴി പഞ്ചായത്ത്) ശ്രീ. സ്‌മിതേഷ്, വിദ്യാലയ ക്ഷേമസമിതി അദ്ധ്യക്ഷൻ) എന്നിവർ ഏവർക്കും ആശംസകൾ അർപ്പിച്ചു. ശ്രീ ഓംപ്രഭ (വിദ്യാലയസമിതി മെമ്പർ) നന്ദിപ്രകാശനം നിർവ്വഹിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളോടെ വാർഷികം വളരെ ഭംഗിയായി അവസാനിച്ചു.