ലേഖരാം ഫൌണ്ടേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം യു. പി. സ്കൂളിൽ 27.4.2025 ന് കാലത്ത് 9 മണിക്ക് വിദ്യാലയ സമിതി കാര്യദർശി ശ്രീ. കെ.പി.ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ നടന്ന വിദ്യാലയ ഭരണസമിതി – അധ്യാപക സംയുക്തയോഗത്തിൽ അടുത്ത അക്കാദമിക് വർഷത്തെ പഠന – പാഠന കാര്യങ്ങൾ ആസൂത്രണം ചെയ്തു. യോഗത്തിൽ ലേഖരാം ഫൗണ്ടേഷൻ ഡയറക്ടർ ശ്രീ. കെ. എം. രാജൻ മീമാംസക്, ട്രഷറർ ശ്രീ. പി. ശിവശങ്കരൻ, മറ്റ് ഭരണസമിതി അംഗങ്ങളായ സർവ്വശ്രീ ഓം പ്രഭ, പുരുഷോത്തമൻ (ദിപു), കെ. സി. ഹരി, പ്രധാനാധ്യാപിക ശ്രീമതി. ഗീതാലക്ഷ്മി.എം, മറ്റ് അധ്യാപികമാർ, ഓഫീസ് സ്റ്റാഫ്‌ തുടങ്ങിയവർ പങ്കെടുത്തു.