നമസ്തേ,

ലേഖരാം ഫൗണ്ടേഷൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ലേഖരാം യോഗാതെറാപ്പി & റിസർച്ച്  സെൻ്റർ നടത്തുന്ന സൗജന്യ യോഗാപരിശീലനത്തിൻെറ പുതിയ ബാച്ച് 2022 ഒക്ടോബർ 2 ന്  ആരംഭിക്കുന്നു.

എല്ലാ ഞായറാഴ്ചകളിലും വൈകുന്നേരം നാല് മണിമുതൽ അഞ്ച് മണി വരെ വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ സ്കൂളിൽ ആയിരിക്കും പരിശീലനം ഉണ്ടായിരിക്കുക.

ഏവരെയും ഈ സൗജന്യ യോഗാ പരിശീലനപദ്ധതിയിലേക്ക് സാദരം സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 7907077891,9446017440 (കാലത്ത് 8.30 മുതൽ വൈകുന്നേരം 5 മണി വരെ)

എന്ന്,

വി. ഗോവിന്ദ ദാസ്,

ചെയർമാൻ,

ലേഖരാം ഫൗണ്ടേഷൻ