
ഉത്തിഷ്ഠ 2025′ വനിതാ ശാക്തീകരണ ദ്വിദിന ശിൽപ്പശാല സമാപിച്ചു
ലേഖരാം ഫൌണ്ടേഷന്റെ നേതൃത്വത്തിൽ ആറാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന പെൺകുട്ടികൾക്കായി ഒരു ദ്വിദിന സൗജന്യ ശിൽപ്പശാല 2025 ഏപ്രിൽ 15 ന്മുതൽ ഏപ്രിൽ 17
വരെ വെള്ളിനേഴിയിൽ പ്രവർത്തിക്കുന്ന ലേഖരാം കന്യാഗുരുകുലത്തിൽ വെച്ച് നടന്നു. സനാതന ധർമ്മത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ, വൈദിക സാഹിത്യങ്ങളുടെ പരിചയം, മഹാപുരുഷന്മാരുടെ കഥകൾ, യോഗപരിശീലനം, ആയുർവേദമനുശാസിക്കുന്ന ജീവിതക്രമം, വേദഗണിതം, സിവിൽ സർവീസ്, നാഷണൽ ഡിഫൻസ് അക്കാദമി പോലുള്ള പരീക്ഷകളിൽ വിജയം നേടാൻ എങ്ങനെ തയ്യാറെടുക്കണം തുടങ്ങിയ വിവിധ വിഷയങ്ങളെ അധികരിച്ച് വൈദിക – ആരോഗ്യ മനഃശാസ്ത്ര രംഗത്തെ വിദഗ്ധർ ശിൽപ്പശാലയിൽ പങ്കെടുത്ത് മാർഗ്ഗദർശനം നൽകി. ലേഖരാം ഫൗണ്ടേഷൻ ചെയർമാൻ ശ്രീ. വി. ഗോവിന്ദദാസ് മാസ്റ്റർ, ലേഖരാം കന്യാഗുരുകുലം അധിഷ്ഠാതാവ് ശ്രീ. കെ. എം. രാജൻ മീമാംസക്, ട്രഷറർ ശ്രീ. പി. ശിവശങ്കരൻ, ശ്രീമതി കിരൺ പ്രേം തുടങ്ങിയവർ ശിബിരത്തിന് നേതൃത്വംനൽകി. നിരവധി പ്രമുഖർ ശിബിരത്തിൽ ക്ലാസുകൾ എടുത്തു. ഏപ്രിൽ 17 ന് വൈകുന്നേരം 4 മണിക്ക് നടന്ന സമാപന ചടങ്ങിൽ വിദ്യാർഥിനികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Join Our Whatsapp group: